Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിൽ ചവിട്ടരുതെന്ന് യുവതി ആവർത്തിച്ചിട്ടും കണ്ടക്ടർ കേട്ടില്ല; ഞരമ്പ് രോഗം തുടർന്നപ്പോൾ ചെകിട്ടത്ത് അടിച്ച് മറുപടി; യാത്രക്കാരിയെ പൂട്ടിയിട്ട് പ്രതികാരം കാട്ടിയപ്പോൾ പൊലീസെത്തി; മുക്കത്തെ ബസ് ജീവനക്കാർ പൂലിവാല് പിടിച്ചത് ഇങ്ങനെ

കാലിൽ ചവിട്ടരുതെന്ന് യുവതി ആവർത്തിച്ചിട്ടും കണ്ടക്ടർ കേട്ടില്ല; ഞരമ്പ് രോഗം തുടർന്നപ്പോൾ ചെകിട്ടത്ത് അടിച്ച് മറുപടി; യാത്രക്കാരിയെ പൂട്ടിയിട്ട് പ്രതികാരം കാട്ടിയപ്പോൾ പൊലീസെത്തി; മുക്കത്തെ ബസ് ജീവനക്കാർ പൂലിവാല് പിടിച്ചത് ഇങ്ങനെ

കോഴിക്കോട്: പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ ആദ്യം രണ്ട് പൊട്ടിക്കണമെന്ന് എക്‌സൈസ് കമ്മീഷണർ പറഞ്ഞതിന് തൊട്ടുപിന്നാലെ അത് നടപ്പിലാക്കി മുക്കത്ത് ഒരു യുവതി. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. കോഴിക്കോട് നിന്ന് കൂടരഞ്ഞിയിലേക്കുള്ള ബസിലായിരുന്ന സംഭവം.

നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിൽ കണ്ടക്ടർ യാത്രക്കാരിയുടെ കാലിൽ ചവിട്ടിയതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ചവിട്ടരുതെന്ന് യുവതി പറഞ്ഞപ്പോൾ ബസാണെന്നും കാല് മാറ്റിയില്ലങ്കിൽ ഇനിയും ചവിട്ടാൻ സാധ്യതയുണ്ടന്നുമായി കണ്ടക്ടർ. രണ്ട് മൂന്ന് തവണ കാലിലും സാരിയിലും ചവിട്ടൽ തുടർന്നപ്പോൾ യുവതി കണ്ടക്ടറുടെ ചെകിടത്ത് അടികൊടുത്തു. അപ്രതീക്ഷിതമായ അടിയിൽ ഞെട്ടിയ കണ്ടക്ടർ പിന്നെ തന്റെ ജാള്യത മറയ്ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

ബസ് മുക്കം സ്റ്റാൻഡിൽ എത്തിയതോടെ മറ്റു യാത്രക്കാരെയെല്ലാം ഇറക്കി യുവതിയെ ബസിൽ പൂട്ടിയിട്ടു. പ്രശ്‌നത്തിൽ ഇടപെട്ട മറ്റു യാത്രക്കാരോട് ബസ് ജീവനക്കാർ സംഘടിതമായി തട്ടിക്കയറി. ഇതോടെ മുക്കം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരേ കേസും ചാർജ് ചെയ്തു.

പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കണ്ടക്ടറും മറ്റു ജീവനക്കാരും യുവതിയോട് മാപ്പപേക്ഷിച്ചു. പരാതി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ യുവതി ഇതിന് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP