Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയവർ എവിടെ? അത് മനുഷ്യക്കടത്തു തന്നെയെന്ന് സുപ്രീം കോടതിയും; നടപടി എടുക്കാതിരുന്ന സർക്കാർ കുടുങ്ങുമോ?

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയവർ എവിടെ? അത് മനുഷ്യക്കടത്തു തന്നെയെന്ന് സുപ്രീം കോടതിയും; നടപടി എടുക്കാതിരുന്ന സർക്കാർ കുടുങ്ങുമോ?

ന്യൂഡൽഹി: ഝാർഖണ്ഡിൽ നിന്നും കുട്ടികളെ കോഴിക്കോട് മുക്കത്തെ മുസ്ലിം ഓർഫണേജ്, മലപ്പുറത്തെ അൻവറുൾ ഓർഫനേജ് എന്നി സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ഡിഐജി ശ്രീജിത്ത് വ്യക്തമാക്കിയപ്പോൾ അദ്ദേഹത്തെയും റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളെയും കുറ്റപ്പെടുത്താൻ തയ്യാറായി അനേകം പേർ രംഗത്തെത്തിയിരുന്നു. നഗ്നമായ മനുഷ്യക്കടത്തായിട്ടും മുസ്ലിംലീഗിന്റെ രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറിക്കപ്പെട്ടു. സർക്കാറിനെ കബളിപ്പിച്ച് അനാധാലയങ്ങൾ ലക്ഷങ്ങൾ തട്ടിയെടുത്തെങ്കിലും ഇതിനൊക്കെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഒത്താശയും ഉണ്ടായിരുന്നെന്ന തെളിവുകൾ പുറത്തുവന്നിരുന്നിരുന്നു. എന്നാൽ ഇതിന്മേലൊന്നും തുടർനടപടികൾ ഉണ്ടായില്ല.

അതേസമയം കുട്ടികളെ അനാധാലയത്തിലേക്ക് എത്തിച്ച സംഭവം മനുഷ്യക്കടത്തു തന്നെയാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. മനുഷ്യക്കടത്താണെന്ന് കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി സംഭവം മനുഷ്യക്കടത്താണെന്ന് വിശദീകരിച്ചത്. സംഭവത്തി മുക്കം ഓർഫണേജിനും അൻവറുൽ ഓർഫണേജിന്റെയും പേരിൽ മനുഷ്യക്കടത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ കേരള സർക്കാരിനെ കക്ഷിചേർത്ത് നോട്ടീസയച്ചു.

ഉത്തരേന്ത്യയിൽനിന്നു കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികളെ കടത്തുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അമിക്കസ്‌ക്യൂറി അപർണ ഭട്ട് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന്റെ നടപടി. രേഖകളില്ലാതെയാണ് അനാഥാലയങ്ങളുടെ ഏജന്റുമാർ കുട്ടികളെ കടത്തുന്നത്. സംഭവം മനുഷ്യക്കടത്താണെന്നും ഇന്ത്യൻ ക്രിമിനൽ ചട്ടം 370, 370 എ ചട്ടപ്രകാരം കേസെടുക്കേണ്ട കുറ്റകൃത്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തുനിന്നുള്ള സംഭാവനയ്ക്കായി വടക്കൻ കേരളത്തിലെ മുസ്ലിം അനാഥാലയങ്ങൾ അവികസിത സംസ്ഥാനങ്ങളിൽനിന്നു കുട്ടികളെ കടത്തുകയാണ്. അതിനായി ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. അനാഥാലയങ്ങൾ തുടങ്ങാൻ അനുമതി നിർബന്ധമല്ലാത്ത ഏകസംസ്ഥാനം കേരളമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

അവികസിത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. സംഭവം മനുഷ്യക്കടത്താണെന്ന് പറഞ്ഞതിന്റെ പേരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും മുസ്ലിംലീഗ് തിരിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP