Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി അന്തർ സംസ്ഥാന പാതയിൽ കാട്ടുകൊമ്പന്റെ ഉപരോധം; കരിവീരന് മുമ്പിൽ അകപ്പെട്ട യാത്രികർ മരണത്തെ മുന്നിൽ കണ്ട് വാഹനത്തിനുള്ളിൽ ഇരുന്നത് മണിക്കൂറുകൾ; കാട്ടാനയുടെ വിളയാട്ടം മണിക്കൂറുകൾ നീണ്ടിട്ടും വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി അന്തർ സംസ്ഥാന പാതയിൽ കാട്ടുകൊമ്പന്റെ ഉപരോധം; കരിവീരന് മുമ്പിൽ അകപ്പെട്ട യാത്രികർ മരണത്തെ മുന്നിൽ കണ്ട് വാഹനത്തിനുള്ളിൽ ഇരുന്നത് മണിക്കൂറുകൾ; കാട്ടാനയുടെ വിളയാട്ടം മണിക്കൂറുകൾ നീണ്ടിട്ടും വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ചെറുപ്പം മുതൽ കാട്ടാനയെ കണ്ട് വളർന്നിട്ടുള്ള മറയൂർ സ്വദേശികളായ സുരേഷും കൂട്ടുകാരം കൊലവിളി നടത്തുന്ന കാട്ടുകൊമ്പന്റെ മുമ്പിൽ പെട്ട് മണിക്കൂറുകൾ മരണത്തെ മുന്നിൽ കണ്ട് വാഹനത്തിനുള്ളിൽ ഇരുന്നതിന്റെ ഞെട്ടലിലും, ഒപ്പം ജീവൻ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലുമാണിപ്പോൾ. മറയൂരിൽ നിന്നും മൂന്നാറിലേയ്ക്ക് വരികയായിരുന്ന സുരേഷ് സുഹൃത്തക്കളായ പെരുമാൾ, മുരുകൻ, കുട്ടി എന്നിവർ മൂന്നാർ ഉടുമലപ്പേട്ട അന്തർസംസ്ഥാന പാതയിൽ മൂന്നാറിൽ നിന്നും നാലു കിലോമീറ്റർ അകലെ കന്നിമലയ്ക്കും പെരിയവര എസ്റ്റേറ്റിന് ഇടയ്ക്കുള്ള ഭാഗത്തു വച്ചാണ് കലിയിളകി നിൽക്കുന്ന കാട്ടു കൊമ്പന് മുമ്പിൽ അകപ്പെടുന്നത്.

നടുറോഡിൽ നിൽക്കുന്ന കാട്ടാനയെ കണ്ട് വാഹനം  പുറകോട്ടെടുക്കുവാൻ ശ്രമിക്കുന്നതിന് മുമ്പുതന്നെ കാട്ടാന വാഹനത്തിന് മുമ്പിൽ എത്തി. തുടർന്ന് കൊമ്പൻ ആക്രമിക്കുവാൻ ഓടിയടുത്തു.കൊമ്പ് വാഹനത്തിൽ ഉരസിയും തുമ്പികൈ ഉയർത്തി ചിഹ്നം വിളിച്ചം ചുറ്റും ഓടി നടന്നു. ഒച്ചവച്ചാൽ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനത്തിലുണ്ടായിരുന്നവർശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു. കാട്ടാന കൊമ്പുകൾ കൊണ്ട് ബോണറ്റിൽ കുത്തിയപ്പോൾ മരണത്തെയാണ് മുന്നിൽ കണ്ടതെന്നും ജീവിതത്തിൽ ഇത്രയധികം ഭയപ്പെട്ടിട്ടില്ലെന്നും സുരേഷ് പറയുന്നു.

ആന അക്രമസക്തമായതോടെ റോഡിൽ കുടുങ്ങിയ യാത്രക്കാർ തടിച്ച് കൂടുകയും ബഹളം വച്ചപ്പോൾ അൽപ്പം ആന പിൻവാങ്ങിയ സമയത്ത് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി ഒടുകയായിരുന്നു. വാഹനങ്ങൾക്ക് കടന്നു പോകാൻ വഴിയില്ലാതായതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. വൈകിട്ട് മൂന്നു മണിയോടെ റോഡിലെത്തിയ കാട്ടാന അഞ്ചരയോടെയാണ് കാട്ടിലേയ്ക്ക് മടങ്ങിയത്. കാട്ടാന റോഡിലിറങ്ങി പരിഭ്രാന്തി പരത്തി മണിക്കൂറുകളായിട്ടും സ്ഥലത്ത് എത്താതിരുന്ന പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP