Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാർ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തർക്കെതിരെ കുപ്രചരണം സജീവം; ചാനലുകളുടെ ഒബി വാൻ നിർത്തിയിടാൻ പോലും അനുമതിയില്ല; ഓട്ടോ റിക്ഷാ ഡ്രൈവർമാർ സംഘം ചേർന്ന് രംഗത്തിറങ്ങിയതോടെ പൊലീസും നിലപാട് മാറ്റി; പെമ്പിള ഒരുമൈയുടെ സമര പന്തലിനെതിരേയും സിപിഎമ്മുകാരുടെ ഇടപെടൽ

മൂന്നാർ സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തർക്കെതിരെ കുപ്രചരണം സജീവം; ചാനലുകളുടെ ഒബി വാൻ നിർത്തിയിടാൻ പോലും അനുമതിയില്ല; ഓട്ടോ റിക്ഷാ ഡ്രൈവർമാർ സംഘം ചേർന്ന് രംഗത്തിറങ്ങിയതോടെ പൊലീസും നിലപാട് മാറ്റി; പെമ്പിള ഒരുമൈയുടെ സമര പന്തലിനെതിരേയും സിപിഎമ്മുകാരുടെ ഇടപെടൽ

മൂന്നാർ : പെമ്പിളൈ ഒരുമൈ സമരസ്ഥലത്ത് സംഘർഷം. സി.പി.എം പിന്തുണയോടെയാണ് നീക്കങ്ങൾ. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും ഭീഷണിയുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ കൈയേറ്റത്തിനുള്ള സാധ്യതയും ഉണ്ട്. മന്ത്രി എംഎം മണിയെ അനകൂലിക്കുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണഅ സൂചന. സമരകേന്ദ്രത്തിൽനിന്ന് ഒഴിഞ്ഞുപോകാൻ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കു നോട്ടിസ് നൽകാൻ പൊലീസ് നീക്കം നടത്തിയെങ്കിലും വിവാദം ഭയന്ന് പിന്നീട് വേണ്ടെന്ന് വച്ചു.

നഗരത്തിലെ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച പെമ്പിളൈ ഒരുമൈ സമരപ്പന്തലും സ്റ്റാൻഡിൽ നിർത്തിയിട്ട ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകളും മാറ്റണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധവുമായെത്തിയതു നേരിയ സംഘർഷത്തിനിടയാക്കി. സി.പി.എം, കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കൊപ്പം സമരപ്പന്തലിനു മുൻപിൽ തടിച്ചുകൂടി ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധമാരംഭിച്ചതോടെ സംഘർഷാവസ്ഥയായി. പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയിടാൻ നിർദേശിച്ചതിനെത്തുടർന്നാണു തൊഴിലാളികൾ പിരിഞ്ഞുപോയത്.

ഉച്ചയ്ക്കു പെമ്പിളൈ ഒരുമൈ സമരപ്പന്തലിനടുത്തു മന്ത്രി എം.എം. മണിക്കു പിന്തുണ പ്രഖ്യാപിച്ചു സി.പി.എം പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. ഇതിലുടനീളം മാധ്യമങ്ങളെ വിമർശിക്കുകയായിരുന്നു സി.പി.എം നേതാക്കൾ. സമരത്തിന് പിന്തുണ നൽകുന്നവരേയും കളിയാക്കി. പെമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച മന്ത്രി എം.എം. മണി രാജിവച്ചു മൂന്നാറിലെത്തി തങ്ങളോടു മാപ്പു പറയണമെന്നാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈ പ്രവർത്തകർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണു നിരാഹാരസമരത്തിലുള്ളത്.

മണിയുടെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം നേതാക്കൾ തള്ളി. സമരത്തിനു പിന്തുണയുമായി ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനും നിരാഹാരം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ്, ബിജെപി നേതാക്കളും സമരപ്പന്തലിലെത്തി. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ സംഘടനകൾ മൂന്നാറിൽ പ്രകടനം നടത്തി. സമരം ഇന്നു നാലാം ദിവസത്തിലേക്കു കടക്കും.

യുഡിഎഫ് നേതാക്കളായ സി.പി. ജോൺ, ലതികാ സുഭാഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ തുടങ്ങിയ നേതാക്കൾ ഇന്നലെ സമരപ്പന്തലിലെത്തി. ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നു 11ന് മൂന്നാർ ടൗണിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP