Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഎൽഎമാർക്ക് മുകളിൽ ബിജെപി പ്രസിഡന്റ്! കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടന ഫലകം വിവാദത്തിൽ; വി മുരളീധരന് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള കള്ളക്കളിയെന്ന് കോൺഗ്രസും സിപിഎമ്മും

എംഎൽഎമാർക്ക് മുകളിൽ ബിജെപി പ്രസിഡന്റ്! കഴക്കൂട്ടം ബൈപ്പാസ് ഉദ്ഘാടന ഫലകം വിവാദത്തിൽ; വി മുരളീധരന് രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള കള്ളക്കളിയെന്ന് കോൺഗ്രസും സിപിഎമ്മും

തിരുവനന്തപുരം: കഴക്കൂട്ടംകാരോട് ബൈപാസ് ഉദ്ഘാടന ഫലകത്തിൽ എംഎൽഎമാരുടെ പേരിന് മുകളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പേര്. ശിലാഫലകത്തിൽ വി മുരളീധരന്റെ പേര് ഉൾപ്പെടുത്തിയതിനെ തുടർന്ന് എംഎൽഎമാർ പ്രതിഷേധിച്ചു. കേന്ദ്ര ഉപരിതല ഗതാഗതി മന്ത്രി നിതിൻ ഗഡ്ഗരി പങ്കെടുത്ത ഉദ്ഘാടന ചടങ്ങാണ് വിവാദത്തിലാകുന്നത്. ചടങ്ങിലേക്ക് പൊതുമരാമത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ക്ഷണിച്ചില്ലെന്നും പരാതിയുണ്ട്.

പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത മുരളീധരന്റെ പേര് എംഎൽഎമാർക്കും മുകളിലാണ് നൽകിയത്. ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് എംഎൽഎമാരായ വി ശിവൻകുട്ടിയും എംഎ വാഹിദും അറിയിച്ചു. വി മുരളീധരന്റെ പേര് ഫലകത്തിൽ വന്നതിൽ പ്രതിഷേധിച്ച് എംഎൽഎമാരായ ജമീലാ പ്രകാശവും എടി ജോർജും ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയെന്നും വി ശിവൻകുട്ടിയും വാഹിദും പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ പാത വികസന അഥോറിറ്റിയാണ് ഫലകം തയ്യാറാക്കിയത്. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു വികസന പരിപാടിയിലും കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ക്ഷണിച്ചിട്ടുപോലുമില്ലെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. ബൈപാസ് ഉദ്ഘ്ടാനത്തിന്റെ ശിലാഫലകത്തിൽ ബിജെപി സംസ്ഥാനപ്രസിഡന്റിന്റെ പേര് വച്ചത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ബിജെപി നീക്കമാണെന്നാണ് കരുതപ്പെടുന്നത്. വി മുരളീധരൻ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലമാണ് കഴക്കൂട്ടമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച ഒ രാജഗോപാൽ വ്യക്തമായ മുൻതൂക്കം നേടിയ മണ്ഡലമാണ് കഴക്കൂട്ടം. ഈ സാഹചര്യത്തിൽ കഴക്കൂട്ടത്ത് മുരളീധരൻ തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. അതുകൊണ്ട് കൂടിയാണ് കേന്ദ്ര സർക്കാർ ഏജൻസി മുരളീധരന്റെ പേര് ഫലകത്തിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP