Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുവാവിന്റെ ആത്മഹത്യാ കേസ് കൊലപാതകമായപ്പോൾ പ്രതികളായി മാതാപിതാക്കളും സഹോദരങ്ങളും; കൊന്നത് സ്വത്ത് ചോദിച്ചപ്പോൾ; ഒരു കൊലപാതക കേസിന്റെ ചുരുളഴിഞ്ഞ വിധം

യുവാവിന്റെ ആത്മഹത്യാ കേസ് കൊലപാതകമായപ്പോൾ പ്രതികളായി മാതാപിതാക്കളും സഹോദരങ്ങളും; കൊന്നത് സ്വത്ത് ചോദിച്ചപ്പോൾ; ഒരു കൊലപാതക കേസിന്റെ ചുരുളഴിഞ്ഞ വിധം

കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കളും സഹോദരങ്ങളും അറസ്റ്റിലായി. ആത്മഹത്യയാണെന്ന് കുടുംബാംഗങ്ങളുടെ വാദത്തിൽ സംശയം തേന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാപിതാക്കളെയും സഹോദരന്മാരെയും കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അഞ്ചൽ ഏറം മീപ്പള്ളിൽ വീട്ടിൽ ബൈജുവിന്റെ (28) മരണവുമായി ബന്ധപ്പെട്ടാണ് അച്ഛൻ ഉലഹന്നാൻ (63), അമ്മ മേരി (60), സഹോദരങ്ങളായ സെബാസ്റ്റ്യൻ (34), തോമസ് കുട്ടി (31) എന്നിവർ അറസ്റ്റിലായത്. മേരി ഉലഹന്നാൻ ദമ്പതികളുടെ ഇളയ മകനാണ് ബൈജു. സംഭവം നടന്ന് ഒരു വർഷത്തോട് അടുക്കുമ്പോഴാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞവർഷം ഒക്ടോബറിലാണ് ബൈജുവിനെ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തനിലയിൽ വീടിന് സമീപത്തു നിന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ജ്യേഷ്ഠൻ തോമസ്‌കുട്ടി അഞ്ചൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ബൈജുവിന്റെ മരണകാരണമോ അതിന് പിന്നിൽ പ്രവർത്തിച്ചവരെയോ കണ്ടെത്താനായില്ല. നാട്ടുകാരിൽ നിന്നും മറ്റും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.

ഓഹരി ആവശ്യപ്പെട്ട് ബൈജു വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതിനിടെ സമീപവാസിയായ സ്ത്രീയുമായി വഴക്കുണ്ടാക്കിയതിന് ബൈജുവിനെതിരെ കേസുണ്ടായി. കൊല്ലപ്പെട്ട ദിവസം ബൈജു കേസിനായി കോടതിയിൽ പോകാൻ പണം ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടയിൽ ഉലഹന്നാനെ ബൈജു ആക്രമിച്ചു. ഇതുകണ്ട സെബാസ്റ്റ്യൻ കൂന്താലിക്കൈ കൊണ്ട് ബൈജുവിന്റെ തലയിൽ മാരകമായി മുറിവേല്പിച്ചു.

അതിനുശേഷം ബൈജുവിനെ സെബാസ്റ്റ്യനും അച്ഛനും കൂടി എടുത്ത് മുറ്റത്തോട് ചേർന്ന റബർ തോട്ടത്തിൽ കിടത്തി. ഉലഹന്നാൻ ടാപ്പിങ് കത്തി കൊണ്ട് ബൈജുവിന്റെ ഇടത് കൈത്തണ്ട മുറിച്ചു. തലയിലെ മുറിവിൽ നിന്നുള്ള ചോര തോർത്ത് കൊണ്ട് തുടച്ച് ബൈജുവിന്റെ ഇടത് കൈത്തണ്ടയിൽ കെട്ടി.

കുടുംബാംഗങ്ങൾ ചേർന്ന് ബൈജു ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് ഇളയ മകൻ തോമസ്‌കുട്ടിയെക്കൊണ്ട് സ്റ്റേഷനിൽ പരാതിയും കൊടുപ്പിച്ചു. കൊലപാതകത്തിൽ ഇവരുടെ പങ്ക് ബോദ്ധ്യമായ ക്രൈംബ്രാഞ്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലം ഓഫീസിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP