Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐ(എം) പ്രവർത്തകന്റെ കൊലപാതകം: സംഭവസ്ഥലത്ത് സംഘർഷാവസ്ഥ; വീടുകൾക്കു നേരേ അക്രമങ്ങൾ; കാസർഗോഡ് ഹർത്താൽ പൂർണം; രണ്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

സിപിഐ(എം) പ്രവർത്തകന്റെ കൊലപാതകം: സംഭവസ്ഥലത്ത് സംഘർഷാവസ്ഥ; വീടുകൾക്കു നേരേ അക്രമങ്ങൾ; കാസർഗോഡ് ഹർത്താൽ പൂർണം; രണ്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

രഞ്ജിത് ബാബു

കാസർഗോഡ്: തിരുവോണ ദിനത്തിൽ ഉച്ചതിരിഞ്ഞ് നടന്ന അക്രമം കാസർഗോഡ് ജില്ലയെ പരിഭ്രാന്തിയിലാക്കി. കോടോം ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കത്താണ് സിപിഐ(എം) പ്രവർത്തകനായ സി. നാരായണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കാസർകോട് സിപിഐ(എം) ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്ന് പുഷ്പൻ, ശ്രീനാഥ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് പട്രോളിങ്ങ് നടത്തിവരുന്നു. കൊല്ലപ്പെട്ട നാരായണന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഉടൻതന്നെ നീലേശ്വരത്തുകൊണ്ടുപോകും. നീലേശ്വരത്തെ സിപിഐ.എം. ഓഫീസിൽ പൊതു ദർശനത്തിന് വച്ചശേഷം വിലാപയാത്രയായി സ്വദേശമായ കാലിച്ചാനടുക്കത്തുകൊണ്ടുപോയി സംസ്‌കരിക്കും.

നാരായണനൊപ്പം ഇന്നലെ കൂടെയുണ്ടായിരുന്ന സഹോദരൻ അരവിന്ദാക്ഷനെ അക്രമികൾ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അരവിന്ദാക്ഷനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കയാണ്. എന്നാൽ ഗുരുതരാവസ്ഥ തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് കാലിച്ചാനടുക്കത്തെ കായക്കുന്നിനു സമീപം വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം സിപിഐ(എം) പ്രവർത്തകരായ സഹോദരന്മാരെ ആക്രമിച്ചത്. വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നു കരുതുന്നു. സിപിഐ(എം) ഭൂരിപക്ഷ പ്രദേശമായ കോടോംബേളൂർ പഞ്ചായത്തിൽ കുറച്ചുദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്നലത്തെ സംഭവത്തോടെ സംഘർഷാവസ്ഥ അതിരുവിട്ടിരിക്കയാണ്. സി.നാരായണന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വീടുകൾക്ക് നേരേയും അക്രമങ്ങൾ അരങ്ങേറി. ജനൽച്ചില്ലുകൾ എറിഞ്ഞു തകർക്കപ്പെട്ടിട്ടുണ്ട്. ഇരു വിഭാഗങ്ങളുടേയും കൊടിമരങ്ങളും സ്തൂപങ്ങളും തകർക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP