Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രണയാഭ്യാർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഷാജഹാന് ജീവപര്യന്തം തടവ്. പ്രതിയിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും പാലക്കാട് ഒന്നാം ക്ലാസ് അതിവേഗ കോടതി വിധിച്ചു. പ്രതി ഷാജഹാൻ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

2009ലാണ് കേസിനാസ്പദമായ സംഭവം. കഞ്ചിക്കോട് ചുള്ളിമടയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന അഞ്ജുഷയെയാണ് ഷാജഹാൻ കൊലപ്പെടുത്തിയത്. ചെത്ത് തൊഴിലാളിയായിരുന്നു ഷാജഹാൻ. കോളേജിൽ നിന്നും മടങ്ങുകയായിരുന്ന അഞ്ജുഷയെ പ്രണയാഭ്യാർഥന നിരസിച്ചതിന്റെ പേരിൽ ബൈക്കിൽ പിന്തുടർന്നെത്തിയ ഷാജഹാൻ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ഇതിനിടെ, ഷാജഹാൻ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

അഞ്ച് വർഷം നീണ്ട വിചാരണക്കൊടുവിലാണ് കേസിൽ വിധി വരുന്നത്. സംഭവത്തിൽ സാക്ഷികളില്ലാത്തതിനാൽ വിചാരണ നീളുകയായിരുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP