Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനും മകനും തമ്മിൽ വാക്കുതർക്കം; ഇടപെട്ട ബന്ധു വെട്ടേറ്റു മരിച്ചു

അടിമാലി: അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ട ബന്ധു വെട്ടേറ്റു മരിച്ചു. അടിമാലി ലക്ഷ്മിഭവനിൽ മുരളീധരൻ (54) ആണു മരിച്ചത്. മുരളീധരനെ വെട്ടിയ മുനിയറ തിങ്കൾക്കാട് തങ്കപ്പനെ പരിക്കുകളോടെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തങ്കപ്പനും മകനും തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടപ്പോഴാണു മുരളീധരനു വെട്ടേറ്റത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം. മുരളീധരനെതിരെ പൊലീസ് കേസെടുത്തു. തങ്കപ്പന്റെ അമ്മാവന്റെ മകനാണു കൊല്ലപ്പെട്ട മുരളീധരൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP