Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിലെ കള്ളുഷാപ്പിലെ ഫ്രീസറിൽ ജീവനക്കാരന്റെ മൃതദേഹം; സഹപ്രവർത്തകനായ രാജസ്ഥാൻ സ്വദേശിക്കായി പൊലീസ് വലവിരിച്ചു

ആലപ്പുഴയിലെ കള്ളുഷാപ്പിലെ ഫ്രീസറിൽ ജീവനക്കാരന്റെ മൃതദേഹം; സഹപ്രവർത്തകനായ രാജസ്ഥാൻ സ്വദേശിക്കായി പൊലീസ് വലവിരിച്ചു

തകഴി: ആലപ്പുഴയിൽ കള്ളുഷാപ്പ് ജീവനക്കാരനെ കൊന്നു ഫ്രീസറിൽ ഒളിപ്പിച്ചു. മിത്രകരി സ്വദേശി രാമചന്ദ്രനാണ് (64) കൊലചെയ്യപ്പെട്ടത്.

കൊലപാതകം നടത്തിയത് ഷാപ്പിലെ സഹപ്രവർത്തകനായ രാജസ്ഥാൻ സ്വദേശിയെന്നാണു സൂചന. സംഭവത്തിനുശേഷം ഇയാളെ കാണാതായിട്ടുണ്ട്.

തകഴിപ്പാലത്തിന് സമീപമുള്ള ഷാപ്പിലാണ് സംഭവം. ഇന്നു രാവിലെ ഷാപ്പ് തുറക്കാതിരുന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫ്രീസറിൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കൊല ചെയ്യപ്പെട്ട ജീവനക്കാരൻ ഇന്നലെ രാത്രി വരെ ഷാപ്പിലുണ്ടായിരുന്നു. രാത്രി വൈകിയും ഷാപ്പ് തുറന്നിരുന്നതായി പരിസരവാസികൾ പറഞ്ഞു.

സാധാരണയായി രാവിലെ നേരത്തേ തുറക്കുന്നതാണ് ഈ ഷാപ്പ്. ഇന്നുച്ചയ്ക്കു പന്ത്രണ്ടായിട്ടും ഷാപ്പ് തുറക്കാതിരുന്നതിനാൽ നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടുകാരിലൊരാൾ ജീവനക്കാരന്റെ വീട്ടിലെത്തിയപ്പോൾ ഇയാൾ ഇന്നലെ രാത്രി തിരിച്ചെത്തിയില്ലെന്ന വിവരം ലഭിച്ചു. തുടർന്നു പൂട്ടുപൊളിച്ചു ഷാപ്പു തുറന്നു പരിശോധിക്കുകയായിരുന്നു.

നാട്ടുകാർ ഫ്രീസർ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്നു കണ്ടെത്തി. മരിച്ച ജീവനക്കാരനും രാജസ്ഥാൻകാരനും എന്നും ഒന്നിച്ചാണ് ഷാപ്പിലെത്തി തുറന്നിരുന്നത്. ഇന്നു രാവിലെ ഇയാളും എത്താതിരുന്ന സാഹചര്യത്തിലാണ് സംശയം നീളുന്നത്. ഇന്നലെ രാത്രി ഷാപ്പ് പൂട്ടുന്നതു വരെ ഇരുവരും ഷാപ്പിലുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

രാജസ്ഥാൻ സ്വദേശിക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ഏറെക്കുറെ വിജനമായ പ്രദേശത്താണ് കൊലപാതകം നടന്ന ഷാപ്പ് പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP