Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ യുവതിയെ ട്രെയിനിൽ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിൽ; തൃശൂർ പൊലീസിന്റെ പിടിയിലായത് തമിഴ്‌നാട് സ്വദേശി

കണ്ണൂരിൽ യുവതിയെ ട്രെയിനിൽ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിൽ; തൃശൂർ പൊലീസിന്റെ പിടിയിലായത് തമിഴ്‌നാട് സ്വദേശി

തൃശൂർ: ട്രെയിനിൽ യുവതിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിൽ. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് കാമാക്ഷിപുരം സ്വദേശി സുരേഷ് കണ്ണനാണ് പിടിയിലായത്. പിടിയിലായത് പ്രതിതന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. രേഖാചിത്രവുമായി സാമ്യമുള്ളയാളെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ പൊലീസും റെയിൽവെ പൊലീസും നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ പ്രതിയാണെന്ന് സ്ഥിരീകരിച്ചത്.

ഒക്ടോബർ 20ന് പുലർച്ചെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ആലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. തീകൊളുത്തിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ട്രെയിനിലെ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം നൽകിയതിനെത്തുടർന്നാണ് ഫാത്തിമയെ കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആദ്യ നിഗമനം.

സ്ഥിരമായി കണ്ണൂർ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഫാത്തിമയെ പരിചയപ്പെട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മറ്റൊരാളുമായി ഫാത്തിമ സംസാരിക്കുന്നത് കണ്ടതിന്റെ ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.

ദൃക്‌സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. 25നും 28നും ഇടയ്ക്ക് പ്രായമുള്ള യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ചിത്രവുമായി സാമ്യമുള്ള യുവാവിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP