Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുഴൽമന്ദത്തു നിന്നു കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധു പിടിയിൽ; മുപ്പതുകാരി കൊല്ലപ്പെട്ടതു പീഡനശ്രമത്തിനിടെ

കുഴൽമന്ദത്തു നിന്നു കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധു പിടിയിൽ; മുപ്പതുകാരി കൊല്ലപ്പെട്ടതു പീഡനശ്രമത്തിനിടെ

പാലക്കാട്: കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു ബന്ധു പിടിയിൽ. കുഴൽമന്ദം ചിതലയിൽ നിന്നു കാണാതായ പ്രീതി(30)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ബന്ധുവായ ചെന്താമരയെയാണു പൊലീസ് പിടികൂടിയത്.

ചെന്താമരയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു യുവതിയുടെ ജഡം കണ്ടെത്തിയത്. എന്നാൽ, ഇയാളെ അറസ്റ്റു ചെയ്തതായി പൊലീസ് ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടില്ല.

14 നാണ് വീട്ടമ്മയെ കാണാതായത്. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പൊള്ളാച്ചി ആനമല പൊലീസ് സ്റ്റേഷനുസമീപത്താണ് ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്. 14ന് പ്രീതിയുടെ മകൾ സ്‌കൂളിലേയ്ക്കു പോയ ശേഷം വീട്ടിലെത്തിയ ചെന്താമര കടന്നുപിടിക്കാൻ ശ്രമിച്ചതിനെ യുവതി ശക്തമായി എതിർത്തു. കൂട്ടാക്കാതെ ഇയാൾ ഉപദ്രവം തുടരുന്നതിനിടയിൽ താഴെ വീണ യുവതിയുടെ തല സിമന്റ് തറയിൽ അടിച്ചു.

തുടർന്ന് ചെന്താമര യുവതിയെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം. ശേഷം ജഡം ചാക്കിൽക്കെട്ടി ഇയാൾതന്നെ ആനമലയിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവന്നാണ് സൂചന. സ്ത്രീയുടെ അലമാരയിലുള്ള ആഭരണങ്ങളും പണവും ചെന്താമര എടുത്തിരുന്നു. ഇയാൾ നേരത്തെയും വീട്ടമ്മയെ ശല്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP