Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെതടക്കം ആറ് ഡോക്ടർമാർ പ്രതികളാവും: കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും

തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിലെതടക്കം ആറ് ഡോക്ടർമാർ പ്രതികളാവും: കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ ആറ് ഡോക്ടർമാർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ അടക്കം ആറ് ഡോക്ടർമാരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക. മുരുകൻ മരണമടഞ്ഞ സംഭവത്തിൽ കേസിൽ 45 സാക്ഷികളുണ്ട്. കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും.

മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടർമാരും പ്രതികളാകും. അതേസമയം കിംസ്, എസ് യുടി ആശുപത്രികളിലെ ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ഡോക്ടർമാർ വിചാരിച്ചിരുന്നെങ്കിൽ മുരുകന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിചേർക്കപ്പെടുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കൽ കോളജിലെ ഡോ. റോഹൻ, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടർ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടർ ബിലാൽ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം.

അപകടത്തിൽ പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത ദിവസം പോസ്റ്റ്മാർട്ടം ചെയ്യാൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ആമ്പുലൻസ് ലഭ്യമാക്കാതിരുന്നതും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിനു വേണ്ടി മാപ്പു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP