Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊഴിഞ്ഞ്പോക്ക് തടയാനായി മലപ്പുറത്ത് മുസ്ലിം ലീഗ് എഴുപതാം വാർഷികം വിപുലമായി ആഘോഷിക്കും; ആദ്യ സമ്മേളനം നടന്ന കിഴിശ്ശേരിയിൽ നിന്ന് തന്നെ ഒരുവർഷം നീണ്ട് നിൽക്കുന്ന 70ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കും

കൊഴിഞ്ഞ്പോക്ക് തടയാനായി മലപ്പുറത്ത് മുസ്ലിം ലീഗ് എഴുപതാം വാർഷികം വിപുലമായി ആഘോഷിക്കും; ആദ്യ സമ്മേളനം നടന്ന കിഴിശ്ശേരിയിൽ നിന്ന് തന്നെ ഒരുവർഷം നീണ്ട് നിൽക്കുന്ന 70ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സിപിഎം- സിപിഐ സമ്മേളനത്തിന്റെ ഭാഗമായുണ്ടായ കൊഴിഞ്ഞു പോക്കുകൾക്ക് തടയിടാൻ മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ച്തിന് ശേഷം ആദ്യമായി കേരളത്തിൽ നടന്ന സമ്മേളനത്തിന്റെ 70ാംവാർഷിക ആഘോഷങ്ങൾക്കാണ് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നത്. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ വെച്ച് 1948 മാർച്ച് 10നായിരുന്നു കേരളത്തിലെ മുസ്ലിം ലീഗിന്റെ ആദ്യ സമ്മേളനം.

ആദ്യ സമ്മേളനം നടന്ന കിഴിശ്ശേരിയിൽ വെച്ച് തന്നെയാണ് ഒരുവർഷം നീണ്ട് നിൽക്കുന്ന 70ാംവാർഷിക ആഘോഷങ്ങളുടെ തുടക്കവും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനത്തിന്റെ ഭാഗമായി പൊതുവെ ലീഗിന്റെ കൊടികളും തോരണങ്ങളും മാത്രം കണ്ട് വന്നിരുന്ന മലപ്പുറം ഇപ്പോൾ ആകെ ചുവന്നിരിക്കുകയാണ്. സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങളും അനുബന്ധ പരിപാടികളുടെയും ഭാഗമായും മാർച്ച് 1 മുതൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായും മലപ്പുറം ജില്ലയുടെ പ്രന്തപ്രദേശങ്ങൾ പോലും ചുവന്ന കൊടികൾകൊണ്ടും തോരണങ്ങൾകൊണ്ടും നിറഞ്ഞിരിക്കുകയാണ്.

സിപിഎം സിപിഐ പാർട്ടിസമ്മേളനങ്ങളിൽ നിരവധി പ്രവർത്തകരാണ് ലീഗിൽ നിന്ന് കൊഴിഞ്ഞ് പോയത് . ഇതിന് തടയിടാനും പുതിയ ആളുകളെ പാർട്ടിയിലേക്കെത്തിച്ച് അതേ നാണയത്തിൽ തിരിച്ചടി നൽകാനുമാണ് ഇപ്പോൾ തിരക്കിട്ട് ആദ്യസമ്മേളനത്തിന്റെ 70ാംവാർഷികം ലീഗ് ആഘോഷിക്കുന്നത്, 22ാം പാർട്ടി കോൺഗ്രസിന്റെ സൂചകമായി സിപിഎം 22 കൊടികളുയർത്തിയപ്പോൾ അതിന് സമീപത്ത് 23 കൊടികളുയർത്തിയായിരുന്നു ലീഗ് ശക്തി തെളിയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾക്കു തൊട്ടുപിറകെസമ്മേളനങ്ങളും കൺവെൻഷനുകളും നടത്തിയാണ് മലപ്പുറത്ത് പലയിടത്തും ലീഗ് അണികളെ പിടിച്ച് നിർത്തിയത്.

സമ്മേളനങ്ങളിൽ കേട്ട വെല്ലുവിളികൾക്ക് തൊട്ടടുത്ത് ദിവസങ്ങളിൽ തന്നെ മറപടി പറഞ്ഞും ലീഗ് കരത്ത് കാട്ടിയിരുന്നു. എന്തെങ്കിലുമൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന് പകരം ഇത്തരം ആൾക്കൂട്ടങ്ങളും ആരവങ്ങളും തന്നെയാണ് ലീഗിനെ മുന്നോട്ട് നയിക്കുന്നത്. അത്തരം ആൾക്കൂട്ട ആരവങ്ങൾ നിലനിർത്തിയാണ് ലീഗ് തങ്ങളുടെ അണികളെ പിടിച്ച് നിർത്തുന്നതിനും. അതിന് വേണ്ടിയുള്ള ശ്രമം മാത്രാമണ് ഇപ്പോൾ നടത്താനിരിക്കുന്ന ആദ്യസമ്മേളനത്തിന്റെ 70ാം വാർഷികം. അതല്ലെന്ന് വ്യാഖ്യാനിക്കാൻ പാകത്തിൽ ഇതിന്റെ മുൻവർഷങ്ങളിലൊന്നും ഈ സമ്മേളനമോ, സമ്മേളനം നടന്ന കിഴിശ്ശേരിയോ ലീഗിന്റെ ചർച്ചകളിൽ പോലുമുണ്ടായിരുന്നില്ല.

താഴെ തട്ടിലുള്ള പ്രവർത്തകരെ പോലും ആവേശം നൽകി പിടിച്ച് നിർത്തുന്ന രീതിയിലാണ് ഈ വാർഷിക ആഘോഷ പരിപാടികൾക്കും രൂപം നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലാ കമ്മറ്റിക്കാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങളുടെ നടത്തിപ്പിന്റെ ചുമതല.മാർച്ച് 10ന് മലപ്പുറം ജില്ലയിലാകെ വാർഡ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. സിപിഎം 22ാം പാർട്ടി കോൺഗ്രസിന് 22 പതാക ഉയർത്തിയതിന് പകരമായി ലീഗ് തങ്ങലുടെ ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികത്തിന്റെസൂചകമായി 70പതാകകളാണ് ഉയർത്തുക.

തുടർന്ന് മാർച്ച് മാസം മുഴുവൻ വാർഡ് തല സമ്മേളനങ്ങലും ഏപ്രിൽ മെയ് മാസങ്ങളിൽ പഞ്ചായത്ത്, മഢലംതല സമ്മേളനങ്ങളും നടക്കും. ഏതായാലും ആർക്കൂട്ട ആരവങ്ങൾകൊണ്ട് മാത്രം നിലിന്ന് പോകുന്ന മുസ്ലിം ലീഗ് പ്രവർത്തകരെ കൂടെ നിർത്താനും ആവേശത്തിലാക്കാനും ഈ ആദ്യസമ്മേളനത്തിന്റെ എഴുപതാം വാർഷികത്തിനാവുമെന്ന കണക്ക് കൂട്ടലിലാണ് ലീഗ് നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP