Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രിയുടെ കഴിവുകേടിൽ മിണ്ടാട്ടം മുട്ടിയപ്പോൾ അക്രമവഴിയിൽ മുസ്ലിംലീഗ് പ്രവർത്തകർ; വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐ പ്രവർത്തകർ എത്തിച്ച പുസ്തകം കീറിയെറിഞ്ഞ് നാണക്കേട് മറയ്ക്കാൻ ശ്രമം; പ്രതിഷേധം ശക്തം

മന്ത്രിയുടെ കഴിവുകേടിൽ മിണ്ടാട്ടം മുട്ടിയപ്പോൾ അക്രമവഴിയിൽ മുസ്ലിംലീഗ് പ്രവർത്തകർ; വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐ പ്രവർത്തകർ എത്തിച്ച പുസ്തകം കീറിയെറിഞ്ഞ് നാണക്കേട് മറയ്ക്കാൻ ശ്രമം; പ്രതിഷേധം ശക്തം

മലപ്പുറം: പണ്ട് പാഠപുസ്തകങ്ങൾ കത്തിച്ചതിന്റെ ചീത്തപ്പേര് മാറ്റാൻ മുസ്ലിംലീഗ് ശ്രമിച്ചുവരുന്നതോയുള്ളൂ. ഇപ്പോഴിതാ മന്ത്രിയുടെ കഴിവുകേട് മറയ്ക്കാനും പാഠപുസ്തകങ്ങൾ കീറിയെറിഞ്ഞ് മുസ്ലിംലീഗുകാരുടെ പ്രതിഷേധം. പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്ന് ഓണപ്പരീക്ഷ പോലും മാറ്റിവച്ച സാഹചര്യത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ വേളയിലാണ് പുസ്തകം കീറിയെറിഞ്ഞ് ലീഗുകാർ രംഗത്തെത്തിയത്. പാഠപുസ്തക അച്ചടി വൈകിയതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ബദലായി അച്ചടിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന പാഠപുസ്തകങ്ങളാണ് ലീഗ് പ്രവർത്തകർ കീറിയെറിഞ്ഞത്.

മലപ്പുറം ജില്ലയിലെ തിരൂരിലെ കൈനിക്കരയിലാണ് സംഭവം. കൈനിക്കര എ.എൽ.പി സ്‌കൂളിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന പുസ്തകങ്ങളാണ് നശിപ്പിച്ചത്. പുസ്തകം വിതരണം ചെയ്യാനെത്തിയ എസ്എഫ്‌ഐഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച ശേഷമാണ് മുസ്ലിംലീഗ് പ്രവർത്തകർ പുസ്തകം നശിപ്പിച്ചത്. പാഠപുസ്തക വിതരണം വൈകിയതിനാൽ എസ്എഫ്‌ഐ പ്രവർത്തകർ പാഠപുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി വിതരണം ചെയ്യുന്നുണ്ട്. ഇതാണ് നശിപ്പിക്കപ്പെട്ടത്.

ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകമാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ കൊണ്ടുവന്നത്. അമ്പതോളം കോപ്പികൾ എത്തിച്ചിരുന്നു. എന്നാൽ ഈ സമയം സ്ഥലത്ത് എത്തിയ ലീഗുകാർ പുസ്തകങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മുപ്പതോളം വരുന്ന ലീഗ് പ്രവർത്തകർ എസ്എഫ്‌ഐ പ്രവർത്തകരെ തടയുകയും ആക്രമിക്കുകയുമായിരുന്നു.

അക്രമിച്ച ശേഷം പുസ്തകം പിടിച്ചെടുത്ത ശേഷം കീറി നിലത്തെറിഞ്ഞു. പുസ്തകത്തിന്റെ പകർപ്പുകൾ സ്‌കൂളിന്റെ മുറ്റത്ത് ചിതറിക്കിടക്കുകയായിരുന്നു. അക്രമത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് നിസാര പരുക്കേൽക്കുകയും ചെയ്തു. അതേസമയം പാഠപുസ്തകം നശിപ്പിച്ച് ലീഗ്പ്രവർത്തകരുടെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിലുള്ള പ്രതിഷേധം ശകത്തമായി. ലീഗ് പ്രവർത്തകരുടെ നടപടി അക്ഷരവിരോധവും നാണക്കേട് മറയ്ക്കാൻ വേണ്ടിയാണെന്നുമുള്ള ആരോപണമാണ് ശക്തമായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP