Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുതലമൂരിപ്പാമ്പുമായി പിടിയിലായ സംഘത്തിൽ ലീഗുനേതാവും; അറസ്റ്റിലായത് പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി; നേതാക്കൾക്കു നിശബ്ദത

ഇരുതലമൂരിപ്പാമ്പുമായി പിടിയിലായ സംഘത്തിൽ ലീഗുനേതാവും; അറസ്റ്റിലായത് പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി; നേതാക്കൾക്കു നിശബ്ദത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇരുതലപ്പാമ്പും മുസ്ലിം ലീഗും തമ്മിലെന്താണു ബന്ധമെന്നു ചോദിക്കാം. ഒരു ബന്ധവുമില്ലെങ്കിലും ഇരുതലപ്പാമ്പുമായി കഴിഞ്ഞദിവസം അറസ്റ്റിലായവരിൽ പ്രമുഖൻ ഒരു മുസ്ലിം ലീഗ് നേതാവാണ്. മലപ്പുറം, തൃശൂർ ജില്ലകളിലെ ഒട്ടുമിക്ക മുസ്ലിം ലീഗുകാരുമായും ബന്ധമുള്ള ചേലക്കര പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് സൈനുൽലാബുദ്ദീൻ തങ്ങളാണ് ഇരുതലപ്പാമ്പുമായി അറസ്റ്റിലായിട്ടുള്ളത്. പാണക്കാട്ടെ വീട്ടിൽ ഏറെ സ്വാതന്ത്ര്യമുണ്ട് സൈനുൽലാബുദ്ദീന്. എന്നാൽ ഇയാളുടെ അറസ്റ്റിനെപ്പറ്റി മുസ്ലിംലീഗുകാർ നിശബ്ദത പാലിക്കുകയാണ്.

ഇരുതലയുള്ളതുകൊണ്ട് രണ്ടു തലയും മുമ്പിലാക്കി പാമ്പിനെപ്പോലെ പോലെ ഇഴഞ്ഞുനീങ്ങുന്ന ഉരഗമാണ് ഇരുതലപ്പാമ്പ്്. പ്രിന്റ് ചെയ്ത പേപ്പറിലാണ് അതിനെ വച്ചതെങ്കിൽ അതിലെ അക്ഷരങ്ങൾ മാഞ്ഞു പോകും. അമ്പതുവർഷത്തിൽ കൂടുതൽ ഈ പാമ്പുകൾക്ക് ആയുസ്സുണ്ടാകുമത്രെ. അങ്ങനെയുള്ള പാമ്പിന് ഒന്നരകിലോ തൂക്കവും കോടികൾ വിലയുമുണ്ടെന്നാണ് വിശ്വാസം. വില കൂടിയ മരുന്നിന്റെ നിർമ്മാണത്തിനാണത്രെ ഇതിന്റെ ഉപയോഗം. എന്നാൽ ഒരു തലയുള്ളതും കാഴ്‌ച്ചയിൽ രണ്ടു തലയുണ്ടെന്ന് തോന്നിപ്പിക്കുന്നതുമായ പാമ്പിനെ വീട്ടിൽ സൂക്ഷിച്ചാൽ പണവും അഭിവയോധികിയുമുണ്ടാകുമെന്ന് വിശ്വാസമുണ്ട്. ഈ പാമ്പിനും കോടികളാണ് വില. ഇത്തരം പാമ്പുകളെ കണ്ടെത്തി വിൽപ്പന നടത്തുന്ന സംഘങ്ങൾ തൃശൂർ ജില്ല കേന്ദ്രീകരിച്ച് സജീവമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശൂരിൽ വനം വകുപ്പ് ഇരുതലപ്പാമ്പിനെ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടിയിരുന്നു. എക്‌സൈസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കണ്ടാണശ്ശേരി കാപ്പയൂർ പരുവത്ത് അബ്ബാസ് (33), എറവൂർ അഞ്ചാംകല്ല് സ്വദേശി ബെൻസൺ അന്തിയുന്തൻ(29), ചെങ്ങാല്ലൂർ വിളക്കപൊടിയിൽ മനു മാധവൻ (27) ചേലക്കര ഉദുവടി പള്ളിക്ക് സമീപം തോട്ടുമുഖത്തിൽ സൈനുൽലാബുദ്ദീൻ തങ്ങൾ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പന സംഘത്തിൽ പാടുക്കാട് സ്വദേശി ശശി, കേച്ചേരി സ്വദേശി ബൈജു എന്നിവരുമുണ്ടായിരുന്നു.

ആറുപേർ ചേർന്ന് അബ്ബാസിനൊപ്പം ആന്ധ്രയിൽ നിന്ന് 5 ലക്ഷം രൂപ നൽകിയാണ് പാമ്പിനെ കൊണ്ടുവന്നിരുന്നത്. മൂന്നു കോടി രൂപ ലഭിക്കണമെന്ന നിലയിലാണ് കച്ചവടത്തിനിറങ്ങിയത്. ഇതിനായി കേരളത്തിലേയും തമിഴ്‌നാട്ടിലേയും പല സ്ഥലങ്ങളിലും പാമ്പുമായി സംഘം യാത്ര നടത്തിയിരുന്നു. വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതല മൂരി. ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റകരമാണ്. ഇത് മൂന്നു വർഷം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അറസ്റ്റിലായ ചേലക്കര ഉദുവടി പള്ളിക്ക് സമീപമുള്ള തോട്ടുമുഖത്തിൽ സൈനുൽലാബുദ്ദീൻ തങ്ങൾ ലീഗിന്റെ നേതാവ് കൂടിയാണ്. പാണക്കാട് ഹൈദരലി തങ്ങളോടും മറ്റും വളരെ അടുത്ത ബന്ധമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. ബഷീറലി ശിഹാബ് തങ്ങൾ പാണക്കാടുള്ള എല്ലാ തങ്ങൾ കുടുംബത്തിലും ഇയാൾ പലപ്പോഴും സന്ദർശനം നടത്തി വരാറുണ്ട്.

എന്നാൽ കേസ്സിൽ ഇയാൾ ഉൾപ്പെട്ട കാര്യങ്ങൾ പഠിച്ചു വരികയാണെന്നും അയാൾക്ക് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമെ മറ്റു കാര്യങ്ങൾ പറയാൻ കഴിയൂവെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP