Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതത്തിനും മുകളിലാണ് മനുഷ്യത്വം എന്ന് തെളിയിച്ച് മുസ്ലിം യുവാവ്; ഗുരുതരാവസ്ഥയിലായ ഹിന്ദു ബാലനെ രക്ഷിക്കാൻ നോമ്പു മുറിച്ച ഇസ്ലാം യുവാവിന് എങ്ങും കയ്യടി

മതത്തിനും മുകളിലാണ് മനുഷ്യത്വം എന്ന് തെളിയിച്ച് മുസ്ലിം യുവാവ്; ഗുരുതരാവസ്ഥയിലായ ഹിന്ദു ബാലനെ രക്ഷിക്കാൻ നോമ്പു മുറിച്ച ഇസ്ലാം യുവാവിന് എങ്ങും കയ്യടി

ഗോപാൽഗഞ്ച്: ജാതിയും മതവും അതിന്റെ ഏറ്റവും അപരിഷ്‌കൃതമായ രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. കൊച്ചുകട്ടികൾ പോലും ഇവിടെ മതത്തിന്റെ പേരിൽ വേർതിരിച്ച് നിർത്തപ്പെടുന്നു. എന്നാൽ മതത്തിനും ജാതിക്കും അതീതമാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപാൽഗഞ്ച് ജില്ലയിലെ ഒരു മുസ്ലിം യുവാവ്

ഹീമോഗ്ലോബിന്റെ അഭാവത്തെ തുടർന്നു രക്തത്തിൽ ഏറ്റക്കുറിച്ചിൽ ഉണ്ടാകുന്നതു മൂലം ഗുരുതരാവസ്ഥയിലായിരുന്ന എട്ടുവയസുകാരനെയാണ് ജാവേദ് ആലം എന്ന ചെറുപ്പക്കാരൻ സഹായിച്ചത്. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനു മൂന്നു കുപ്പി രക്തം അത്യവിശമായി വരികയായിരുന്നു. എന്നാൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന രക്തംഗ്രൂപ്പായിരുന്നതിനാൽ ആശുപത്രിയുടെ രക്തബാങ്കിൽ ഇതു ലഭിച്ചില്ല.

രക്തത്തിനു വേണ്ടി കുട്ടിയുടെ പിതാവ് അന്വേക്ഷണം നടത്തിയപ്പോൾ 200 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലെ ബ്ലാഡ് ബാങ്കിൽ നിന്നു യുവാവിന്റെ വിവരം പിതാവിനു ലഭിക്കുകയായിരുന്നു. തുടർന്നു രക്തത്തിനായി പിതാവ് അൻവർ ആലത്തിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ യുവാവ് കിലോമീററ്റുകൾ താണ്ടി ആശുപത്രിയിൽ എത്തി.

രക്തം സ്വീകരിച്ചപ്പോൾ ആശുപത്രി അധികൃതർ നൽകിയ നിർദ്ദേശങ്ങളെ തുടർന്നു യുവാവ് ഉപവാസം വെടിയുകയായിരുന്നു. മനുഷ്യത്വമാണ് എല്ലറ്റിലും വലുത് എന്നാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്. അതിനായി ഞാൻ എന്റെ റമദാൻ വ്രതം വെടിയുകയായിരുന്നു എന്നു യുവാവ് പറഞ്ഞു. മതത്തിനേക്കാളും മനുഷ്യത്വത്തിന് മൂല്യം നൽകിയ യുവാവിന് എങ്ങും കയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP