Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ കഴിവില്ലാത്തവൻ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ ? നിഷയുടെ ചോദ്യം ഗൗരവത്തോടെ കണ്ട് കളക്ടർ അനുപമ; മുത്തലാഖിൽ ചർച്ചയ്ക്ക് വടക്കനാര്യാട് ജമാഅത്തും

ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ കഴിവില്ലാത്തവൻ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ ? നിഷയുടെ ചോദ്യം ഗൗരവത്തോടെ കണ്ട് കളക്ടർ അനുപമ; മുത്തലാഖിൽ ചർച്ചയ്ക്ക് വടക്കനാര്യാട് ജമാഅത്തും

ആലപ്പുഴ: മൂന്നു മക്കളുടെ അമ്മയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചയാൾക്കെതിരേയുള്ള പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമ ഇടപെടുന്നു. മക്കളുമായി യുവതി പള്ളിക്കുമുമ്പിൽ സമരം നടത്തിയതിനെത്തുടർന്നാണിത്. തുറവൂർ പാട്ടുകുളങ്ങര കോട്ടയ്ക്കൽ (ഷെരീഫ മൻസിൽ) നിഷയുടെ പരാതിയാണ് പള്ളിക്കമ്മിറ്റികൾക്കൊപ്പം ജില്ലാ ഭരണകൂടവും പരിഗണിക്കുന്നത്. ഇതോടെ ഒത്തുതീർപ്പിന് പള്ളി കമ്മറ്റികളും ശ്രമം തുടങ്ങി.

ശനിയാഴ്ച വൈകീട്ട് വടക്കനാര്യാട് മുസ്ലിം പള്ളിക്കുമുമ്പിൽ സത്യാഗ്രഹം നടത്തിയാണ് നിഷ വിഷയം പൊതുജനമധ്യത്തിലെത്തിച്ചത്. ഈ പള്ളിയിലെ ആരും ഇവരുമായി ചർച്ച നടത്തിയില്ല. രാത്രി 12-മണിയോടെ സമീപത്തുള്ള മണ്ണഞ്ചേരി കിഴക്കേ മഹല്ല് ജനറൽ സെക്രട്ടറി ടി. ഷാജി, പൊതുപ്രവർത്തകനായ ബി. അനസും ചർച്ച നടത്താമെന്ന് ഉറപ്പ് നല്കിയാണ് നിഷയെ സമരത്തിൽനിന്ന് പിന്തിരിപ്പിച്ചത്. നിഷയുടെ ബാപ്പ മരിച്ചു. പ്രായമായ ഉമ്മയ്ക്കൊപ്പമാണ് താമസം. ജോലിയുമില്ല. മൂത്തമോൾക്ക് 11 വയസ്. എട്ടും ആറും വയസ്സുണ്ട് ഇളയ കുട്ടികൾക്ക്.

മൂന്നുമക്കളുടെ അമ്മയാണ് ഞാൻ. മൂന്നു തലാക്കുകൾ പെട്ടെന്നു ചൊല്ലി തന്നെ മൊഴി ചൊല്ലുകയായിരുന്നു. ജീവനാംശം നല്കണമെന്ന പരാതിയിൽ കുടുംബകോടതി ഇടപെട്ടതാണ്. 15 ലക്ഷംരൂപയും പ്രതിമാസം 8000 രൂപവീതവും നല്കണമെന്നായിരുന്നു വിധി. ഇതു പാലിക്കാതെ ഭർത്താവ് ഷിഹാബ് ഹൈക്കോടതിയിൽ കേസുനല്കി. ഇതിനിടയിൽ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ഷിഹാബ് തലാക്ക് ചൊല്ലിയത്. ഇതൊന്നും പരിശോധിക്കാതെ ആര്യാട് മഹല്ല് രണ്ടാംകല്യാണം നടത്തിക്കൊടുത്തു. കോടതിയിൽ ജീവനാംശം കൊടുക്കാൻ കഴിവില്ലെന്നാണ് ഷിഹാബ് അറിയിച്ചത്. ഒന്നാംഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ കഴിവില്ലാത്തവൻ രണ്ടാംവിവാഹം കഴിക്കാമോ? പള്ളിക്കമ്മിറ്റി ഇക്കാര്യം പരിശോധിക്കണം. ഞാനും മുസ്ലിമല്ലേ എന്ന ചോദ്യമാണ് നിഷ ഉയർത്തുന്നത്.

2016-ലാണ് നിഷയെ മുത്തലാഖ് ചൊല്ലിയത്. അന്ന് മുത്തലാഖ് നിയമവിരുദ്ധമായിരുന്നില്ല. നിഷയ്ക്ക് പണക്കൊതിയാണ്. ഇത്രയുംവലിയ തുക ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. മക്കളെ നോക്കാൻ തയ്യാറാണ്. 7000 രൂപവീതം ജീവനാംശം നല്കുന്നുമുണ്ട്. അഞ്ചുവർഷമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. വേർപിരിഞ്ഞ് നില്ക്കുമ്പോൾ സമയമെടുത്ത് മുത്തലാഖ് ചൊല്ലേണ്ടകാര്യമില്ലെന്നാണ് ഷിഹാബിന്റെ വാദം. ഇതിനിടെ നിഷയെ തിങ്കളാഴ്ച കളക്ടറേറ്റിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളുടെ വിശദാംശം അറിയില്ല. വേണ്ടിവന്നാൽ നിയമസഹായം നൽകുമെന്ന് കളക്ടർ ടിവി അനുപമ അറിയിച്ചിട്ടുണ്ട്.

ഇതര ജമാഅത്ത് കമ്മറ്റി ഭാരവാഹികളുമായി പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കുമെന്ന് വടക്കനാര്യാട് ജമാഅത്ത് പ്രസിഡന്റെ ഷുക്കൂറും അറിയിച്ചു. പെണ്ണിന്റെ കുടുംബക്കാർ, ചെറുക്കന്റെ വീട്ടുകാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ചചെയ്യാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP