Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധുവിന് അഞ്ച് പവനും വരന് ഒരു പവനും സമ്മാനം; വിവാഹ വസ്ത്രങ്ങളും സദ്യയും വേറെ; ജാതിയും മതവും നോക്കാതെ അനാഥരായ 112 യുവതീ യുവാക്കൾക്ക് മുട്ടിൽ യത്തീംഖാന മംഗല്യഭാഗ്യം നൽകിയത് ഇങ്ങനെ

വധുവിന് അഞ്ച് പവനും വരന് ഒരു പവനും സമ്മാനം; വിവാഹ വസ്ത്രങ്ങളും സദ്യയും വേറെ; ജാതിയും മതവും നോക്കാതെ അനാഥരായ 112 യുവതീ യുവാക്കൾക്ക് മുട്ടിൽ യത്തീംഖാന മംഗല്യഭാഗ്യം നൽകിയത് ഇങ്ങനെ

മുട്ടിൽ: മതത്തിന്റെ പേരിൽ ആളുകൾ കലഹിക്കുന്ന കാലത്ത് കർമ്മം കൊണ്ട് നന്മ വിരിയിക്കുകയാണ് വയനാട് മുസ്ലിം യത്തീംഖാന. വർഷം തോറും പതിവായി നടത്തുന്ന സമൂഹ വിവാഹം ഇത്തവണയും ഭംഗിയായി നിർവിഹിച്ചു. യത്തീംഖാനയുടെ തണലിൽ 112 പേരാണ് പുതിയ ജീവിതത്തിലേക്ക് കടന്നത്. പ്രമുഖർ ഒരുക്കിയ യത്തീംഖാനയുടെ തണലിൽ 56 യുവതികളുടെ കല്യാണസ്വപ്നം പൂവണിഞ്ഞു.

മുട്ടിൽ യതീംഖാനയുടെ പന്ത്രണ്ടാമത് സ്ത്രീധനരഹിത വിവാഹസംഗമത്തിൽ ഹിന്ദു, മുസ്ലിം കുടുംബങ്ങളിൽനിന്നുള്ള 112 യുവതീയുവാക്കൾ വിവാഹിതരായി. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയാറായ നിർധന കുടുംബങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്. പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാർമികത്വവും ഖത്തർ കെ.എം.സി.സി ചെയർമാൻ പി.എച്ച്.എസ് തങ്ങൾ നിർവഹിച്ചു.

കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി ഖുതുബ നിർവഹിച്ചു. ജിദ്ദ ഹോസ്റ്റലിൽ ഒരുക്കിയ കതിർമണ്ഡപത്തിലാണ് 10 ഹിന്ദുയുവതികളുടെ വിവാഹച്ചടങ്ങുകൾ നടന്നത്. വർക്കല ഗുരുകുലാശ്രമം ഗുരു ത്യാഗീശ്വര സ്വാമി മുഖ്യ കാർമികത്വം വഹിച്ചു. ഈ വിവാഹസംഗമത്തിന് സത്യത്തിന്റെയും നന്മയുടെയും സൗരഭ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി.

വധുവിന് അഞ്ചു പവൻ സ്വർണാഭരണങ്ങളും വരന് ഒരു പവനുമാണ് സമ്മാനമായി സംഘാടകർ നൽകിയത്. വിവാഹവസ്ത്രവും സദ്യയും നൽകി. ജില്ലക്കകത്തും പുറത്തുനിന്നുമുള്ള ഉദാരമതികളാണ് വിവാഹച്ചെലവുകൾ വഹിച്ചത്. സ്ത്രീകൾക്കുവേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം ഖമറുന്നിസ അൻവർ നിർവഹിച്ചു. വധൂവരന്മാർക്ക് ഡോ. എൻ.പി. ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിങ് നൽകി. 2005ലാണ് ഡബ്‌ള്യൂ.എം.ഒ സ്ത്രീധനരഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഇതോടെ അനാഥശാലയുടെ വിവാഹസംഗമങ്ങളിലൂടെ ദാമ്പത്യത്തിലേക്കത്തെിയത് 1628 പേരാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP