Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അകന്ന ബന്ധുവിനെ പ്രണയിക്കാൻ അമ്മ അനുവദിക്കുന്നില്ലെന്ന് മകളുടെ പരാതി; വിവാഹം കഴിക്കാത്തതിനാൽ കാമുകനൊപ്പം വിടാൻ കഴിയില്ലെന്ന് പൊലീസും; എംബിഎക്കാരിയെ മുത്തച്ഛനൊപ്പം പറഞ്ഞയത്ത് പ്രശ്‌നം ഒതുക്കി മൂവാറ്റുപുഴ പൊലീസ്

അകന്ന ബന്ധുവിനെ പ്രണയിക്കാൻ അമ്മ അനുവദിക്കുന്നില്ലെന്ന് മകളുടെ പരാതി; വിവാഹം കഴിക്കാത്തതിനാൽ കാമുകനൊപ്പം വിടാൻ കഴിയില്ലെന്ന് പൊലീസും; എംബിഎക്കാരിയെ മുത്തച്ഛനൊപ്പം പറഞ്ഞയത്ത് പ്രശ്‌നം ഒതുക്കി മൂവാറ്റുപുഴ പൊലീസ്

മൂവാറ്റുപുഴ: പ്രണയിക്കാൻ അനുവദിക്കുന്നില്ലെന്നു കാണിച്ച് അമ്മയ്ക്കെതിരെ മകൾ പൊലീസ് സ്‌റ്റേഷനിൽ. മൂവാറ്റുപുഴ എസ്.ഐ. യുടെ മുന്നിലാണ് പരാതി എത്തിയത്. അമ്മയെ വിളിച്ചുവരുത്തി വേണ്ടുന്ന നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.ബി.എ. വിദ്യാർത്ഥിനി എത്തിയത്. ഒടുവിൽ അമ്മയെയും സഹോദരിമാരെയും കാമുകനെയും വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കിയ എസ്.ഐ. പെൺകുട്ടിയെ മുത്തച്ഛന്റെ കൂടെ അയച്ചു.

അമ്മയ്ക്കൊപ്പം പോകില്ലെന്നും കാമുകനൊപ്പം പോകണമെന്നും വാശി പിടിച്ച പെൺകുട്ടിയെ നിയമപ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കിയാണ് മുത്തച്ഛനൊപ്പമയച്ചത്. നിയമപരമായി വിവാഹം കഴിക്കാത്തതിനാൽ യുവാവിന്റെ കൂടെ പെൺകുട്ടിയെ വിടാൻ പൊലീസിന് കഴിയുമായിരുന്നില്ല. ചെറുപ്പം മുതൽ യുവാവുമായി ഇഷ്ടത്തിലാണ്. എന്നാൽ അമ്മ എതിർക്കുകയാണെന്നുമാണ് പെൺകുട്ടിയുടെ പ്രധാന പരാതി. അമ്മ വഴക്കുപറയുന്നു എന്നും തല്ലുന്നു എന്നും പരാതിയിലുണ്ട്.

പെൺകുട്ടിയുടെ അച്ഛൻ വിദേശത്താണ്. മൂത്തതും ഇളയതുമായി രണ്ട് സഹോദരിമാർ പെൺകുട്ടിക്കുണ്ട്. എന്നാൽ അമ്മ നല്ലതു വരാൻ വേണ്ടി മാത്രമേ ശാസിക്കാറുള്ളൂവെന്നും അടിക്കാറില്ലെന്നുമാണ് മറ്റ് പെൺകുട്ടികൾ പറഞ്ഞത്. 18 വയസ്സ് കഴിഞ്ഞ പെൺകുട്ടിയുടെ ആവശ്യം പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്ന നിർദ്ദേശം പൊലീസ് മുന്നോട്ടു വച്ചു. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും ഭർത്താവ് വിദേശത്തു നിന്ന് വന്നതിനു ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നും അമ്മ അറിയിച്ചു.

പെൺകുട്ടിയെ കൂടെ വിടണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും മകൾ പോകാൻ തയ്യാറായില്ല. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി അകന്ന ബന്ധു കൂടിയായ കാമുകന്റെ വീട്ടിലേക്കാണ് പോയത്. യുവാവിന്റെ അമ്മ വിളിച്ചറിയിച്ചപ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാർ ഇക്കാര്യം അറിയുന്നത്.

പലവട്ടം വിളിച്ചിട്ടും പെൺകുട്ടി വീട്ടിലേക്ക് ചെല്ലാൻ കൂട്ടാക്കിയില്ലെന്നു പറയുന്നു. ഇതിനു പിന്നാലെയാണ് ഒറ്റയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തി അമ്മയ്ക്കെതിരെ പരാതി നല്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP