Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടിങ് മെഷീനെതിരെ പരാതി ഉന്നയിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പറഞ്ഞ് പേടിപ്പിക്കും; ഭീഷണിപ്പെടുത്തലിൽ പിന്മാറുകയാണ് പതിവ്; നിശ്ശബ്ദരായിരുന്നതിന്റെ പേരിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തരുത്: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് എൻ എസ് മാധവൻ

വോട്ടിങ് മെഷീനെതിരെ പരാതി ഉന്നയിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പറഞ്ഞ് പേടിപ്പിക്കും; ഭീഷണിപ്പെടുത്തലിൽ പിന്മാറുകയാണ് പതിവ്; നിശ്ശബ്ദരായിരുന്നതിന്റെ പേരിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തരുത്: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് എൻ എസ് മാധവൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കല്ല വോട്ട് ചെയ്തത് എന്ന് കണ്ടാൽ വോട്ടർക്ക് പരാതിപ്പെടാൻ അവകാശമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം പരാതികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ട് ചെയ്ത ശേഷം വിവിപാറ്റ് മെഷീനിൽ മറ്റൊരു സ്ഥാനാർത്ഥിക്കാണ് വോട്ട് വീണത് എന്ന് കണ്ടാൽ സ്വാഭാവികമായും പരാതിപ്പെടാം. പക്ഷേ ഇങ്ങനെ പരാതിപ്പെടുന്നതിന് ചില നൂലാമാലകളുണ്ട്. പരാതിക്കാരനെ തെരഞ്ഞെടുപ്പ് കമ്മീഷൻ പലതും പറഞ്ഞ് ഭയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്തത് മാറിപ്പോയെന്ന് പരാതിപ്പെടുന്നയാളെ പോളിങ് ഓഫീസർ ഭയപ്പെടുത്തി പരാതിയിൽ നിന്ന് പിന്മാറ്റുകയാണ് ചെയ്യുന്നത്. പരാതിപ്പെടാൻ ആഗ്രഹിക്കുന്നയാളോട് ആദ്യം പറയുന്നത് നിങ്ങളുടെ പരാതി തെറ്റാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നാണ്. ഇതോടെ ഒട്ടുമിക്കവരും പരാതി കൊടുക്കാൻ മടിക്കും.

ഇക്കാര്യം കേട്ടിട്ടും വീണ്ടും പരാതി കൊടുക്കാൻ തയ്യാറാകുന്നവരോട് പിന്നെ ഒരു ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെടും. ഫോമിലെ വ്യവസ്ഥകളൊക്കെ ഭയപ്പെടുത്തുന്നതാണെന്നും എൻഎസ് മാധവൻ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്നും വിവരം തെറ്റാണെന്ന് കണ്ടാൽ ജയിലിൽ പോകേണ്ടി വരുമെന്നും ഫോമിലും ആവർത്തിക്കുന്നതോടെ ഒട്ടുമിക്കവരും പരാതി പിൻവലിക്കും.

ഇക്കാരണങ്ങൾ കൊണ്ടുമാത്രമാണ് വിവിപാറ്റ് മെഷീൻ വന്നിടത്തൊക്കെ വോട്ടിങ് മെഷീനെതിരെ പരാതി ഉയരാത്തതെന്നും മാധവൻ ട്വിറ്ററിൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായിട്ടാണെന്ന് കണ്ടാൽ തീർച്ചയായും പരാതിപ്പെടണമെന്നും മുഴുവന് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ തയ്യാറാകണമെന്നും എൻഎസ് മാധവൻ പറയുന്നു. നിശ്ശബ്ദരായിരുന്നതിന്റെ പേരിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ട്വിറ്ററിൽ ഓർമ്മിപ്പിച്ചു.

പരാതിയിൽ ഉറച്ചു നിൽക്കുന്നവരെ സാക്ഷികളുടെ സാന്നിധ്യത്തിൽ പിന്നീട് വോട്ട് ചെയ്യിപ്പിക്കുകയും അത് വിവിപാറ്റ് സ്ലിപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആ ബൂത്തിലെ വോട്ടെടുപ്പ് നിർത്തി വെക്കുകയും ചെയ്യും. അഥവാ പൊരുത്തപ്പെട്ടാൽ അധികമായി രേഖപ്പെടുത്തിയ ഈ വോട്ട് പിന്നീട് വോട്ടെണ്ണുമ്പോൾ കുറയ്ക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP