Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒടുവിൽ പൊലീസും അംഗീകരിച്ചു നദീർ മാവോയിസ്റ്റല്ലെന്ന്; മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ നദീറിനെ വെറുതെ വിട്ടത് ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ

ഒടുവിൽ പൊലീസും അംഗീകരിച്ചു നദീർ മാവോയിസ്റ്റല്ലെന്ന്; മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ നദീറിനെ വെറുതെ വിട്ടത് ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ

തിരുവനന്തപുരം: ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പൊലീസും അംഗീകരിച്ചു നദീർ മാവോയിസ്റ്റ് അല്ലെന്ന്. മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ നദീറിനെതിരെ ആളുമാറി കേസെടുത്തതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് അനുഭാവമുള്ള ലഘുലേഖ വിതരണം ചെയ്‌തെന്ന കേസിലുൾപ്പെടുത്തിയാണ് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയും മാവോയിസ്റ്റ് എന്ന് മുദ്ര കുത്തുകയും ചെയ്തത്.

ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നദീറിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്‌പി രഞ്ജിത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2016 മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്യുകയും ചെയ്തുവെന്നും ഈ സംഘത്തിൽ നദീറും ഉൾപ്പെട്ടിരുന്നുവെന്നുമാണ് നദീറിനെതിരെ ചുമത്തിയിരുന്ന കേസ്. എന്നാൽ നദീറിനെതിരെ കേസെടുത്തത് അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചത് മൂലമാണെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തുകയായിരുന്നു.

യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാളുടെ രൂപ സാദൃശ്യം തെറ്റിദ്ധാരണ സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, നദീറിനെ കുറ്റവിമുക്തനാക്കിയത് എല്ലാവരും ഒരുമിച്ച് പോരാടിയതിന്റെ ഫലമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. അനീതിക്കെതിരെ ശബ്ദിക്കുകയും മനുഷ്യത്വ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന യുവാക്കളെ സംശയത്തിന്റെ പേരിൽ മാത്രം യു.എ.പി.എ ചുമത്തി തീവ്രവാദിയും മാവോയിസ്റ്റും ആക്കി ചിത്രീകരിച്ച് വേട്ടയാടുന്നത് ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP