Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരുടെയും കാരുണ്യത്തിന് കാത്തു നിൽക്കാതെ നന്ദന ജീവിതത്തിൽ നിന്നും മടങ്ങി; അച്ഛനമ്മമാരുടെ ക്രൂരതയ്ക്ക് ഇരയായ മൂന്നുവസുകാരി നരക ജീവിതം മതിയാക്കി യാത്രയായി

ആരുടെയും കാരുണ്യത്തിന് കാത്തു നിൽക്കാതെ നന്ദന ജീവിതത്തിൽ നിന്നും മടങ്ങി; അച്ഛനമ്മമാരുടെ ക്രൂരതയ്ക്ക് ഇരയായ മൂന്നുവസുകാരി നരക ജീവിതം മതിയാക്കി യാത്രയായി

രാജാക്കാട്: മാതാപിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായി ജീവിത ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുരുന്നുകളെ കുറിച്ചുള്ള വാർത്തകൾ അടുത്തകാലത്തായി നിരന്തരം പുറത്തുവരുന്നു. ഏറ്റവും ഒടുവിൽ ഇങ്ങനെ അച്ഛനമ്മമാരുടെ ക്രൂരയ്ക്ക് ഇരയായി നരകജീവിതം നയിക്കേണ്ടി വന്ന മൂന്ന് വയസുകാരി ജീവിതത്തിൽ നിന്നും വിടവാങ്ങി. അച്ഛനമ്മമാരുടെ ക്രൂരതയ്ക്കിരയായി ഒന്നരവർഷമായി ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന നന്ദനയുടെ മരണമടഞ്ഞത്.

അച്ഛനും അമ്മയും വഴക്കിടുന്നതിനിടെ അമ്മ വലിച്ചറിഞ്ഞതിനേത്തുടർന്ന് തലച്ചോറിനു ക്ഷതമേറ്റ നന്ദനയെ അച്ഛനും അമ്മയും ആശുപത്രിക്കിടക്കയിൽ ഉപേക്ഷിച്ചു പോയിരുന്നു. രാജാക്കാട് കരുണാഭവൻ അധികൃതരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ രാവിലെ 11ന് എറണാകുളം ലിസി ആശുപത്രിയിലാണു മരിച്ചത്. ഇരുവൃക്കകളും തകരാറിലായതാണു മരണകാരണം.

സ്‌നേഹിച്ചു വിവാഹം കഴിച്ച നന്ദനയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനിടെ കൈയിലിരുന്ന നന്ദനയെ അമ്മ വലിച്ചെറിയുകയായിരുന്നു. ഭിത്തിയിൽ തലയിടിച്ചുണ്ടായ വീഴ്ചയിൽ കുട്ടിയുടെ തലച്ചോറിനു ക്ഷതമേൽക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ സംരക്ഷണം രാജാക്കാട് കരുണാഭവനെ ഏൽപ്പിച്ചു.

തലയ്‌ക്കേറ്റ ക്ഷതത്തെത്തുടർന്ന് നന്ദനയുടെ കാഴ്‌ച്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ടിരുന്നു. ചലനശേഷി നഷ്ടപ്പെട്ട് ഒന്നുമറിയാത്ത അവസ്ഥയിലുമായിരുന്നു നന്ദന. ദിവസവും 30 തവണയോളം അപസ്മാരം ഉണ്ടാകാറുണ്ടായിരുന്നു. ലഘുഭക്ഷണം മാത്രമാണു നൽകിയിരുന്നത്. ഇത് ആരോഗ്യത്തേയും സാരമായി ബാധിച്ചിരുന്നു.

ഡോക്ടർ മാരുടെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് നന്ദൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു കരുണാ ഭവനിലെ അന്തേവാസികളും അധികൃതരും. എന്നാൽ വേദനയില്ലാത്ത ലോകത്തിലേക്കു നന്ദൂട്ടി യാത്രയായത് ഈ കരുണയുടെ കുടുംബത്തെ കണ്ണീരിലാഴ്‌ത്തി. തൊടുപുഴ സ്വദേശിയായ അച്ഛൻ നന്ദനയുടെ മൃതദേഹം ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP