Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീനച്ചിലാറ്റിലൂടെ ഒരു കിലോമീറ്റർ ഒഴുകിപ്പോയ രണ്ടരവയസ്സുകാരിക്ക് പുനർജന്മം; ലളിതാംബികയുടെ രക്ഷകയായത് ബന്ധുവായ യുവതി

മീനച്ചിലാറ്റിലൂടെ ഒരു കിലോമീറ്റർ ഒഴുകിപ്പോയ രണ്ടരവയസ്സുകാരിക്ക് പുനർജന്മം; ലളിതാംബികയുടെ രക്ഷകയായത് ബന്ധുവായ യുവതി

ഈരാറ്റുപേട്ട: പൂഞ്ഞാർ കമലാലയംപാലസിൽ ജയരാജിന്റെ മകൾ ലളിതാംബികയെന്ന രണ്ടരവയസ്സുകാരിക്ക് ഇത് പുനർജന്മമാണ്. മീനച്ചിലാറ്റിൽ അബദ്ധത്തിൽ വീണതാണ് കുട്ടി. നാട്ടുകാർ കണ്ട് പൊലീസുകാരെ വിളിച്ചു. അവർക്കും കുട്ടിയെ രക്ഷിക്കാനായില്ല. ബന്ധുകൂടിയായ രാജലക്ഷ്മിയുടെ അവസരോചിതമായ ഇടപെൽ തുണയായി. കുട്ടി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി.

മീനച്ചിലാറ്റിൽ വീണ് ഒരുകിലോമീറ്ററോളം ഒഴുകിപ്പോയ രണ്ടരവയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കഴിഞ്ഞ ദിവസം രാവിലെ എട്ടേകാലോടെ പനച്ചികപ്പാറയിലായിരുന്നു സംഭവം. അമ്മ ക്ഷേത്രത്തിൽ പോയ സമയത്തു മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിനു പിന്നിൽകൂടി ഒഴുകുന്ന മീനച്ചിലാറ്റിൽ അബദ്ധത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ശാസ്താംകടവിൽ കുളിച്ചുകൊണ്ടിരുന്നവരാണ് കുട്ടി ഒഴുകിപ്പോകുന്നത് കണ്ടത്.

അവർ പൊലീസിനെ അറിയിച്ചു. പ്രദേശവാസികളായ ഈരാറ്റുപേട്ട പൊലീസ്‌സ്‌റ്റേഷനിലെ സിവിൽ ഓഫീസർ ഗോപകുമാർ, പാലാ സ്‌റ്റേഷനിലെ എഎസ്ഐ: അനിൽകുമാർ, ബലിക്കളത്തിൽ ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻനായർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് എത്തി. എന്നാൽ ഫലം കണ്ടില്ല. ഈ സമയമാണ് രക്ഷാപ്രവർത്തകരുടെ ബഹളംകേട്ട് കുളിച്ചുകൊണ്ടിരുന്ന ബന്ധുകൂടിയായ സുധർമ്മപാലസിൽ രാജലക്ഷ്മിയുടെ ശ്രദ്ധയിൽ സംഭവമെത്തിയത്.

ജീവൻ പോലും പണയം വച്ച് മീനച്ചിലാറ്റിലെ കുത്തൊഴുക്കിലൂടെ നീന്തി രാജലക്ഷ്മി കുട്ടിയെ രക്ഷിച്ചു. അപ്പോഴേക്കും വീണിടത്തുനിന്ന് ഒരു കിലോമീറ്ററോളം കുട്ടി ഒഴുകിപ്പോയിരുന്നു. ഉടൻതന്നെ നഴ്‌സിങ് വിദ്യാർത്ഥി കാട്ടുകുന്നേൽ സുനിൽകുമാർ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഈരാറ്റുപേട്ടയിലുള്ള കുട്ടികളുടെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP