Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ഗെയിംസ് അഴിമതിയാരോപണം; വി. ശിവൻകുട്ടിയുടെ പരാതിയിൽ സിബിഐ അന്വേഷണത്തിന്; ആദ്യം അന്വേഷിക്കുക കേന്ദ്രസർക്കാർ ജീവനക്കാരുടെ പങ്ക്

ദേശീയ ഗെയിംസ് അഴിമതിയാരോപണം; വി. ശിവൻകുട്ടിയുടെ പരാതിയിൽ സിബിഐ അന്വേഷണത്തിന്; ആദ്യം അന്വേഷിക്കുക കേന്ദ്രസർക്കാർ ജീവനക്കാരുടെ പങ്ക്

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉയർത്തി വിട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങുന്നില്ല. ദേശീയ ഗെയിംസ് നടത്തിപ്പിലും സാധനസാമഗ്രികൾ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് വി ശിവൻകുട്ടി എംഎൽഎ സിബിഐയ്ക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവായി. കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളാണ് സിബിഐ അന്വേഷിക്കുക. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അഴിമതിയിൽ പങ്കുണ്ടോയെന്നാകും ആദ്യം അന്വേഷിക്കുക. പങ്കുള്ളതായി കണ്ടെത്തിയാൽ അവർക്കെതിരേ കേസെടുക്കുമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ വി ശിവൻകുട്ടിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഗെയിംസ് നടത്തിപ്പിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും 122 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14ന് വി ശിവൻകുട്ടി സിബിഐയ്ക്ക് പരാതി നൽകുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് സംസ്ഥാനസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ അഴിമതി നടന്നാൽ കേസെടുക്കാനാകുമോ എന്ന നിയമപരമായ സംശയം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് അനുകൂലമായ നിയമോപദേശം ലഭിച്ചതോടെയാണ് ദേശീയ ഗെയിംസിനെ അഴിമതിയാരോപണം അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചത്.

അതേസമയം കേന്ദ്രസർക്കാർ ജീവനക്കാർക്ക് അഴിമതിയിൽ പങ്കുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയാകും അന്വേഷിക്കുക. ഇതിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കോ മന്ത്രിമാർക്കോ പങ്കുണ്ടെങ്കിൽ കേസെടുക്കാമോ എന്ന കാര്യത്തിൽ സിബിഐയ്ക്ക് ഇതുവരെ നിയമോപദേശം ലഭ്യമായിട്ടില്ല.

അതേസമയം ദേശീയ ഗെയിംസിലെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ശിവൻകുട്ടി എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ നോട്ടീസ് ലഭിച്ചാൽ അന്വേഷണത്തിന് സിബിഐ സന്നദ്ധത അറിയിക്കും. അങ്ങനെ വന്നാൽ സംസ്ഥാനസർക്കാരിനുള്ള പങ്കും അന്വേഷണ വിധേയമാകും. ദേശീയ ഗെയിംസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. തുടക്കം മുതലേ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇതുതന്നെയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP