Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി വിലയുടെ നാലിരട്ടി നൽകും; കടകളുടെയോ വീടുകളുടെയോ കാൽഭാഗത്തിൽ കൂടുതൽ പൊളിക്കണമെങ്കിൽ മുഴുവൻ നഷ്ടമായി കണക്കാക്കും; എല്ലാ കെട്ടിടങ്ങൾക്കും കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരവും; ദേശീയപാതാ വികസനത്തിന് ഇനി പുതുവേഗം

ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി വിലയുടെ നാലിരട്ടി നൽകും; കടകളുടെയോ വീടുകളുടെയോ കാൽഭാഗത്തിൽ കൂടുതൽ പൊളിക്കണമെങ്കിൽ മുഴുവൻ നഷ്ടമായി കണക്കാക്കും; എല്ലാ കെട്ടിടങ്ങൾക്കും കാലപ്പഴക്കം പരിഗണിക്കാതെ നഷ്ടപരിഹാരവും; ദേശീയപാതാ വികസനത്തിന് ഇനി പുതുവേഗം

മലപ്പുറം: ദേശീയപാത 45 മീറ്ററാക്കി വീതികൂട്ടാൻ ഭൂമി ഏറ്റെടുക്കുമ്പോൾ 25 ശതമാനത്തിൽ കൂടുതൽ നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരത്തുക കൈമാറിയശേഷം മാത്രമാകും ഏറ്റെടുക്കൽ. ഇതോടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിലെ പ്രശ്‌നമെല്ലാം പരിഹരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏറ്റെടുക്കൽ വിജ്ഞാപനമിറങ്ങിയാൽ ദേശീയപാതാ വിഭാഗം വിലനിർണയ സർവേ നടത്തും. അതിനുശേഷമാണ് നഷ്ടപരിഹാരത്തുക തീരുമാനിക്കുക.

വിപണിവിലയുടെ നാലിരട്ടി നൽകിയാണ് ഭൂമി ഏറ്റെടുക്കുക. മൂന്നുവർഷത്തിനിടെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള സമാന ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ കാണിച്ച ഉയർന്നവിലയാണ് വിപണി വിലയായി നിശ്ചയിക്കുക. ഭൂമി രജിസ്റ്റർചെയ്യുമ്പോൾ പലരും വിലകുറച്ച് കാണിക്കുന്നതുകൂടി കണക്കിലെടുത്താണ് വില നാലിരട്ടിയാക്കിയത്. തുക അപര്യാപ്തമാണെങ്കിൽ ജില്ലാ കളക്ടർക്ക് പരാതിയും നൽകാം. ദേശീയ പാതാ വികസനത്തിലെ പ്രശ്‌നങ്ങൾ മറികടക്കാനാണ് തീരുമാനം.

കടകളുടെയോ വീടുകളുടെയോ കാൽഭാഗത്തിൽ കൂടുതൽ പൊളിക്കണമെങ്കിൽ മുഴുവൻ നഷ്ടമായാണ് കണക്കാക്കുക. കെട്ടിടം മുഴുവനായി പൊളിച്ചുനിർമ്മിക്കാനുള്ള പണവും നൽകും. എന്നാൽ, പാതയ്ക്ക് ആവശ്യമുള്ളതിൽ കൂടുതൽ പൊളിക്കേണ്ടതില്ല. എല്ലാ കെട്ടിടങ്ങൾക്കും കാലപ്പഴക്കം പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നൽകുക. അതേരീതിയിൽ പുതുക്കി നിർമ്മിക്കാൻ വേണ്ടത്ര തുക ദേശീയപാതാവിഭാഗം കൈമാറും. പൊതുസ്ഥാപനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പണിയാനുള്ള പണവും അനുവദിക്കും.

2013 -ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കൊച്ചി മെട്രോ മാതൃകയിലാണ് ദേശീയപാതയ്ക്കും നഷ്ടപരിഹാരം നൽകുന്നത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെയാണ് കേരളത്തിൽ ദേശീയപാത 66 കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നഷ്ടം വിലയിരുത്താൻ ജില്ലാ അടിസ്ഥാനത്തിൽ സാമൂഹികാഘാത പഠനവും നടക്കും. പുതിയ തീരുമാനങ്ങൾ ദേശീയ പാതാ വികസനത്തിന് പുതിയ വേഗം നൽകുമെന്നാണ് സർക്കാർ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP