Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കണ്ണുമഞ്ഞളിച്ചുപോയെങ്കിലും ആശുപത്രി ആവശ്യത്തിനോ മറ്റോയുള്ള അത്യാവശ്യകാശെന്ന തോന്നലിൽ മനസ് പിടഞ്ഞു; വഴിയിൽ കളഞ്ഞുകിട്ടിയ മൂന്ന് ലക്ഷം തിരികെയേൽപിച്ചപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ അത്ഭുതവും ആനന്ദവും; ഷാലുവിന്റെ നല്ല മനസിന് കൈയടിച്ച് കോഴിക്കോട്ടുകാർ

ആദ്യം കണ്ണുമഞ്ഞളിച്ചുപോയെങ്കിലും ആശുപത്രി ആവശ്യത്തിനോ മറ്റോയുള്ള അത്യാവശ്യകാശെന്ന തോന്നലിൽ മനസ് പിടഞ്ഞു; വഴിയിൽ കളഞ്ഞുകിട്ടിയ മൂന്ന് ലക്ഷം തിരികെയേൽപിച്ചപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ അത്ഭുതവും ആനന്ദവും; ഷാലുവിന്റെ നല്ല മനസിന് കൈയടിച്ച് കോഴിക്കോട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിലത്ത് നോക്കി നടക്കണമെന്ന് പറയാറുണ്ട്. മറ്റൊന്നുമല്ല വല്ലതിലും തട്ടി വീഴും. മാത്രമല് ചുറ്റുപാടുകളെ കുറിച്ച് ബോധമുണ്ടാകുന്നതും നല്ലതാണ്. ഏതായാലും കോഴിക്കോട്ടുകാരൻ ഷാലു നിലത്ത് നോക്കി നടക്കുന്നയാളാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ പണം കണ്ടപ്പോൾ എല്ലാവരെയും പോലെ ആദ്യം കണ്ണ് മഞ്ഞളിച്ച് പോയി.

എന്നാൽ, കാശ് പോയവന്റെ മുഖം ഓർത്തപ്പോൾ പണം സ്റ്റേഷനിലെത്തി പൊലീസുകാരെ ഏൽപ്പിച്ചു. കളഞ്ഞുകിട്ടിയ മൂന്നുലക്ഷം രൂപ പൊലീസിനെ ഏൽപ്പിച്ച് കോഴിക്കോടിന്റെ കയ്യടി വാങ്ങിയിരിക്കുകയാണ് കാപ്പാട് അഴീക്കൽ വീട്ടിൽ പ്രഭാകരന്റെ മകനായ ഷാലു.
ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബേബി മെമോറിയൽ ആശുപത്രിക്കു സമീപം നിന്ന് മൂന്നുലക്ഷം രൂപ ഷാലുവിന് കളഞ്ഞു കിട്ടുന്നത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കെട്ടുകളായി റോഡിൽ വീണുകിടക്കുകയായിരുന്നു നോട്ടുകൾ.

ആശുപത്രി ആവശ്യത്തിനോ മറ്റോ കൊണ്ടുപോകുന്ന അത്യാവശ്യ കാശാണെന്ന തോന്നലിൽ ഞാൻ പൊലീസിനെ ഉടൻ ഏൽപ്പിക്കുകയായിരുന്നു,ഷാലു പറഞ്ഞു. അരമണിക്കൂറിനുള്ളിൽ തന്നെ ഷാലു പണവുമായി കസബ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പണം നഷ്ടപ്പെട്ടയാൾ കണ്ണീരും കൈയുമായി സ്റ്റേഷനിൽ ഇരിപ്പുണ്ടായിരുന്നു.

മുതലാളി ഏൽപ്പിച്ച മൂന്നുലക്ഷം രൂപയുമായി ബാങ്കിൽ അടയ്ക്കാൻ പോകുംവഴിയാണ് ആഷിഖിന്റെ കയ്യിൽ നിന്ന് പണം നഷ്ടപ്പെടുന്നത്. ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നതു തന്നെ. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പണവുമായി ഷാലുവിനെ നേരിൽ കണ്ടപ്പോൾ ആഷിഖിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ സന്തോഷം വിടർന്നെങ്കിലും വിറ നിന്നിട്ടുണ്ടായിരുന്നില്ല. ഒടുവിൽ കസബ എസ്ഐ സിജിത്, വി, എഎസ്എ ബിജിത്, പിആർഒ വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ തുക തിരിച്ചേൽപ്പിക്കുകയായിരുന്നു.

വല്ലവരുടെയും പണം കയ്യിൽ കിട്ടിയാൽ അത് ഗുണം ചെയ്യില്ലെന്നാണ് ഷാലുവിന്റെ വിശ്വാസം. പണം കളഞ്ഞുകിട്ടുമ്പോൾ തിരിച്ചേൽപിച്ച സമാനസംഭവങ്ങളുടെ വാർത്തകളും തന്നെ സ്വാധീനിച്ചതായി തൃശ്ശൂർ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിൽ സെയിൽസ് മാനേജരായ ഷാലു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP