Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി കുടിശ്ശിക ലക്ഷം കടന്നപ്പോൾ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തി; ഈ പരീക്ഷാക്കാലത്ത് കറന്റില്ലെങ്കിൽ കുട്ടികൾ കുഴങ്ങില്ലേയെന്ന് പ്രിൻസിപ്പൽ; ഡയറക്ടറേറ്റിൽ വിളിച്ചപ്പോൾ പണം തരാനാവില്ലെന്ന് കൈമലർത്തി; ശിഷ്യർ വിയർക്കാതിരിക്കാൻ സ്വന്തം കാശെടുത്ത് ബില്ലടച്ച് നാട്ടകം സർക്കാർ കോളേജിലെ പ്രിൻസിപ്പൽ മാതൃകയായത് ഇങ്ങനെ

വൈദ്യുതി കുടിശ്ശിക ലക്ഷം കടന്നപ്പോൾ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തി; ഈ പരീക്ഷാക്കാലത്ത് കറന്റില്ലെങ്കിൽ കുട്ടികൾ കുഴങ്ങില്ലേയെന്ന് പ്രിൻസിപ്പൽ; ഡയറക്ടറേറ്റിൽ വിളിച്ചപ്പോൾ പണം തരാനാവില്ലെന്ന് കൈമലർത്തി; ശിഷ്യർ വിയർക്കാതിരിക്കാൻ സ്വന്തം കാശെടുത്ത് ബില്ലടച്ച് നാട്ടകം സർക്കാർ കോളേജിലെ പ്രിൻസിപ്പൽ മാതൃകയായത് ഇങ്ങനെ

കോട്ടയം: പ്രിൻസിപ്പൽ ആയാൽ ഇങ്ങനെ വേണം. നാളെയുടെ വാഗ്ദാനങ്ങായ ശിഷ്യഗണങ്ങൾ ബുദ്ധിമുട്ടുന്നത് കാണാൻ വയ്യ. താൻ അധികാരിയായിരിക്കുന്ന സ്ഥാപനത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സഹായം നോക്കി നിൽക്കാതെ കൈയിൽ നിന്ന് പണം നല്കി പ്രതിസന്ധിയിൽ നിന്ന് കര കയറ്റിയ നാട്ടകം ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ. ബാബു സെബാസ്റ്റ്യന്റെ കാര്യമാണ് പറയുന്നത്. 1.15 ലക്ഷം രൂപയാണ് വൈദ്യുതി വകുപ്പിന് കോളേജ് കുടിശിക വരുത്തിയത്. ഇത് പല തവണ അധിക്യതരെ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

നിരവധി മുന്നറിയിപ്പുകൾക്കു ശേഷം ഇന്നലെ വൈദ്യുതി വകുപ്പ് അധിക്യതർ ഫ്യൂസ് ഊരുന്നതിന് എത്തി. പ്രിൻസിപ്പൽ 24 മണിക്കൂർ സമയം അനുവദിക്കണമെന്ന് അവരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

പ്രിൻസിപ്പലിന്റെ ആവശ്യം വൈദ്യുതി വകുപ്പ് അംഗികരിച്ചു. ഈ വിവരം പണം ലഭ്യമാക്കേണ്ട കോളജ് ഡയറക്ടറേറ്റിൽ അറിയിച്ചു. എന്നാൽ മാർച്ച് അവസാനം അല്ലാതെ പണം നൽകാൻ കഴിയില്ലെന്ന നിലപാടാണ് അവർ എടുത്തത്. എന്നാൽ കുട്ടികൾ വിയർത്തൊലിച്ച് പരീക്ഷയെഴുതേണ്ട സാഹചര്യം ഒഴിവാക്കാൻ പ്രിൻസിപ്പൽ തന്നെ കയ്യിൽ നിന്ന് കാശെടുത്ത് അടയ്ക്കാൻ തീരുമാനിച്ചു. ഇന്ന് 11 മണിയോടെയാണ് പ്രിൻസിപ്പൽ 1.15 ലക്ഷം രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പിന് കൈമാറി പ്രശ്‌ന പരിഹാരം നടത്തിയത്.

ഫ്യൂസ് ഊരിയാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റു മാർഗമില്ല. പരീക്ഷ നടക്കുന്ന സമയത്ത് വൈദ്യുതി ലഭിക്കാതെ വന്നാൽ പ്രാക്ടിക്കൽ പരീക്ഷയുൾപ്പെടെ മുടങ്ങും. കൊടുംവേനലിൽ ഫാൻപോലും ഇല്ലാതെ വിയർത്തൊലിച്ച് കുട്ടികൾ പരീക്ഷയെഴുതേണ്ടിവരും.

കൂടാതെ വെള്ളം വിതരണം അടക്കമുള്ള കാര്യങ്ങൾ തടസപ്പെടും. ഓഫീസ് പ്രവർത്തനം താറുമാറാകും. ഇതോടെ പ്രിൻസിപ്പൽ സ്വന്തം കയ്യിൽ നിന്ന് കാശെടുത്ത് കെഎസ്ഇബിയുടെ കുടിശ്ശിക അടയ്ക്കാൻ തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി വൈദ്യുതി ചാർജ് അടയ്ക്കുന്നതിന് ഡയറക്ടറേറ്റിൽനിന്ന് ഒരു പൈസാ പോലും കിട്ടുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 1.15 ലക്ഷം രൂപയാണ് നിലവിലുള്ള കുടിശിക. മുപ്പതിനായിരം രൂപയാണു കോളജിലെ ഒരുമാസത്തെ വൈദ്യുതി ചാർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP