Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവരാത്രി എഴുന്നള്ളത്തിന് ഇനി കേരളാ പൊലീസിന്റെ അകമ്പടി കേരള അതിർത്തി മുതൽ മാത്രം; തുടക്കത്തിലെ ഗാർഡ് ഓഫ് ഓണർ മുടക്കില്ല; ഒഴിവാക്കിയത് രണ്ട് നൂറ്റാണ്ടായി തുടരുന്ന പാരമ്പര്യം

നവരാത്രി എഴുന്നള്ളത്തിന് ഇനി കേരളാ പൊലീസിന്റെ അകമ്പടി കേരള അതിർത്തി മുതൽ മാത്രം; തുടക്കത്തിലെ ഗാർഡ് ഓഫ് ഓണർ മുടക്കില്ല; ഒഴിവാക്കിയത് രണ്ട് നൂറ്റാണ്ടായി തുടരുന്ന പാരമ്പര്യം

തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും വ്യാഴാഴ്ച പുറപ്പെടുന്ന നവരാത്രി എഴുന്നള്ളത്തിന് ഇക്കുറി കേരള പൊലീസിന്റെ അകമ്പടിയില്ല. പകരം ഗാർഡ് ഓഫ് ഓണർ മാത്രം. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളവരെ തമിഴ്‌നാട് പൊലീസ് യാത്രയ്ക്ക് അകമ്പടി നൽകും. കഴിഞ്ഞ ദിവസം ഇരുസംസ്ഥാനത്തെയും ഡി.ജി.പി.മാർ തമ്മിലുണ്ടായ ധാരണയെ തുടർന്നാണ് കേരള പൊലീസിനെ പിൻവലിച്ചത്.

ബുധനാഴ്ച രാവിലെ ശുചീന്ദ്രത്തുനിന്നും പത്മനാഭപുരത്തേക്ക് കൊണ്ടുവന്ന മുന്നൂറ്റിനങ്ക വിഗ്രഹത്തിനും കേരള പൊലീസ് അകമ്പടിക്ക് എത്തിയില്ല. വ്യാഴാഴ്ച രാവിലെ ഉടവാൾ കൈമാറ്റത്തിനും മറ്റ് ചടങ്ങുകൾക്കും പൊലീസ് പോകേണ്ടെന്നും അറിയിച്ചിരുന്നു. 30ന് ഘോഷയാത്ര കേരളത്തിലെത്തുമ്പോൾ കളിയിക്കാവിള മുതൽ പൊലീസ് അകമ്പടി നൽകും. എന്നാൽ ഘോഷയാത്ര പുറപ്പെടുമ്പോൾ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകാൻ കേരള പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. രണ്ട് നൂറ്റാണ്ടായി കേരളത്തിലെ സായുധ സേനയാണ് ഈ ഘോഷയാത്രയെ തുടക്കം മുതൽ അനുഗമിച്ചിരുന്നത്. കളിയിക്കാവിള മുതൽ കേരള പൊലീസിന്റെ സായുധവിഭാഗം ഘോഷയാത്രയുടെ സുരക്ഷ ഏറ്റെടുക്കും.

പത്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തിൽ നടന്നിരുന്ന നവരാത്രി ഉത്സവം ധർമരാജാവിന്റെ ഭരണകാലത്ത് 1797 ലാണ് കോട്ടയ്ക്കകം പകടശാലയിലേക്ക് മാറ്റിയത്. മുൻപ് തിരുവിതാംകൂർ പട്ടാളവും പിന്നീട് പാങ്ങോട്ടുനിന്ന് ഒരു സംഘം പട്ടാളക്കാരുമാണ് ഘോഷയാത്രയുടെ സുരക്ഷയ്ക്കായി അകമ്പടി പോയിരുന്നത്. കേരളം രൂപീകൃതമായതിന് ശേഷം കേരളാ പൊലീസിനായി ഈ ചുമതല. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുമ്പോഴും ഇറക്കിപ്പൂജ നടത്തുന്ന സ്ഥലത്തും സായുധസേനയുടെ ഗാർഡ് ഓഫ് ഓണർ പതിവുണ്ട്. ഉടവാൾ കൈമാറ്റത്തിന് മന്ത്രിമാരുടെയും മറ്റ് വകുപ്പ് തലവന്മാരുടെയും സാന്നിദ്ധ്യവുമുണ്ടാകും.

എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിലാണ് ഘോഷയാത്രയിൽ തമിഴ്‌നാട് പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായത്. തമിഴ്‌നാട്ടിൽ കേരളാ പൊലീസിന്റെ സുരക്ഷ നൽകൽ എന്നത് അവർക്ക് യോജിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് കേരള അതിർത്തി കഴിഞ്ഞ ശേഷം അകമ്പടി സേവിക്കാനുള്ള കേരളാ പൊലീസിന്റെ തീരുമാനം എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP