Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നക്സൽ വർഗീസ് കൊള്ളക്കാരനും കൊലപാതകിയും; 'വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിൽ കൊലപ്പെട്ടു'; ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ല; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ

നക്സൽ വർഗീസ് കൊള്ളക്കാരനും കൊലപാതകിയും; 'വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിൽ കൊലപ്പെട്ടു'; ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ല; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ

തിരുവനന്തപുരം: നക്സലൈറ്റ് നേതാവ് വർഗീസ് കൊള്ളക്കാരനാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വിവാദത്തിൽ. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ൽ ജൂണിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നക്‌സലൈറ്റ് വർഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമാക്കി മാറ്റിയത്.

വർഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നുമുള്ള വിശദീകരണവും നൽകുന്നുണ്ട് സർക്കാർ. ഈ കേസിൽ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോർട്ടിലുണ്ട്. 1970 ഫെബ്രുവരി 18നാണ് വയനാട്ടിൽ നിന്ന് പിടികൂടിയ വർഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. മരിച്ച് 18 വർഷങ്ങൾക്ക് ശേഷം വർഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിനു ശേഷമാണ് കുറ്റവാളികളായ പൊലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

എന്നാൽ അങ്ങനെയല്ല സംഭവിച്ചതെന്നും ഏറ്റുമുട്ടലിൽ തന്നെയാണ് കൊല്ലപ്പെട്ടതെന്നും 60-70 കാലഘട്ടത്തിൽ വർഗീസ് മേഖലയിൽ കൊലപാതകങ്ങളും കളവുകളും നടത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിയായ സന്തോഷ് കുമാർ ആർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 1970ൽ വർഗീസിനെ വെടിവെച്ചു കൊന്നതിനു ശേഷം നിയമസഭയിൽ സിപിഐഎം ഈ വിഷയം ഉന്നയിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി സിഎച്ച് മുഹമ്മദ് കോയക്കും മുഖ്യമന്ത്രി സി അച്യുത മേനോനും എതിരെ പ്രക്ഷോഭങ്ങൾ അക്കാലത്ത് നടന്നിരുന്നു. ഈ നിലപാടിന് വിരുദ്ധമാണ് സത്യവാങ്മൂലം.

ഈ കേസിൽ ഐജി ലക്ഷമണയെ ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. കൊലപാതകം കഴിഞ്ഞ് 40 വർഷങ്ങൾക്ക് ശേഷമാണ് ലക്ഷമണക്ക് ശിക്ഷ ലഭിക്കുന്നത്. ഐജി ലക്ഷമണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് വർഗീസിന്റെ സഹോദരങ്ങൾ തോമസ്, ജോസഫ്, മറിയം, റോസ എന്നിവർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയെ തുടർന്നാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

വയനാട്ടിലെ തിരുനെല്ലി കാട്ടിൽ 1970 ഫെബ്രുവരി 18നാണ് നക്സലൈറ്റ് നേതാവായിരുന്ന വർഗീസ് കൊല്ലപ്പെട്ടത്. അക്കാലത്ത് പൊലീസ് സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 1998ൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്. വർഗീസ് കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അല്ലെന്നും വർഗീസിനെ വളഞ്ഞിട്ട് പിടിച്ച് കൈകാൽ ബന്ധിച്ചശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമായിരുന്നു രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP