Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ ജനകീയ സഖാവിന് ആദരം; നായനാർ അക്കാദമി ഇന്ന് തുറക്കം

ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ ജനകീയ സഖാവിന് ആദരം; നായനാർ അക്കാദമി ഇന്ന് തുറക്കം

രഞ്ജിത് ബാബു

കണ്ണൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള കണ്ണൂരിൽ സ്ഥാപിച്ച നായനാർ അക്കാദമി ഇന്ന് വൈകീട്ട് നാല് മണിക്ക് സിപിഎം. ജനറൽ സെക്രട്ടറി സീതാറം യച്ചൂരി നാടിന് സമർപ്പിക്കും.

ഇ.കെ. നായനാരുടെ പ്രവർത്തന തട്ടകത്തിലാണ് അക്കാദമി നിർമ്മിച്ചത്. പുസ്തകങ്ങളെ സ്നേഹിച്ച നായനാരുടെ സ്മരണക്കു വേണ്ടി മികച്ച ലൈബ്രറി തന്നെയാണ് ഇവിടെ ഒരുക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഉൾക്കൊള്ളൂന്ന മ്യൂസിയമാണ് അക്കാദമിയുടെ മുഖ്യ ആകർഷണമായി മാറുക. മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. അതോടൊപ്പം നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും.

സാംസ്കാരിക പരിപാടി ഉൾപ്പെടെ വിവിധ സമ്മേളനങ്ങൾ നടത്തുന്നതിന് 1200 പേർക്ക് ഇരുന്ന് പരിപാടി കാണാനുള്ള ഓപ്പൺ ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിനൊപ്പം സമൂഹത്തിന് പ്രയോജനപ്പെടുന്ന ബഹുമുഖ പരിപാടികൾ നടത്തണമെന്ന നായനാരുടെ ആഗ്രഹം സഫലീകരിക്കാൻ ഉതകുന്ന തരത്തിലാണ് അക്കാദമി സജ്ജീകരിച്ചിട്ടുള്ളത്. പഠന ക്ലാസുകൾ, സെമിനാറുകൾ, വിവിധ കോഴ്സുകൾ എന്നിവ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ ഉദ്ദേശിക്കുന്നുണ്ട്. 45,000 ചതുരശ്ര അടിയിൽ മൂന്ന് നില കെട്ടിടമാണ് അക്കാദമിക്കുള്ളത്. ഇതിൽ ഒന്നാം നിലയുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു.

2005 ൽ ബഹുജനങ്ങളിൽ നിന്ന് പാർട്ടി സമാഹരിച്ച ആറേകാൽ കോടി രൂപകൊണ്ടാണ് കെട്ടിടത്തിനുള്ള സ്ഥലം വാങ്ങിയ 3 ഏക്കർ 74 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനായി പ്രവാസി മലയാളികളിൽ നിന്ന് രണ്ടരകോടി രൂപ സമാഹരിച്ചു. തുടർന്ന് 2017 ൽ ഒറ്റദിവസത്തെ പ്രവർത്തനത്തിലൂടെ ബഹുജനങ്ങളിൽ നിന്ന് 20 കോടി 47 ലക്ഷം രൂപ സമാഹരിച്ചു. കെട്ടിടം നിർമ്മിക്കുന്നത് കന്റോൺമെന്റ് ഏറിയയിലായതിനാൽ നിരവധി സാങ്കേതിക തടസ്സങ്ങളാണ് നേരിടേണ്ടിവന്നത്.

അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും തുടർന്ന് പ്രതിരോധമന്ത്രിയായ അരുൺ ജെയ്റ്റ്ലിയും അക്കാദമി നിർമ്മിക്കുന്നതിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP