Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണടയും പല്ലുകളും കുറച്ചുകൂടി ഹൈലൈറ്റ് ചെയ്തപ്പോൾ നായനാരുടെ മുഖച്ഛായ കിട്ടി; പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം മുഖം മിനുക്കി പ്രതിമ വീണ്ടും സ്ഥാപിച്ചു; ശാരദ ടീച്ചറുടെയും ജില്ലാ കമ്മിറ്റിയുടെ വിമർശനവും കേൾക്കേണ്ടി വന്ന നായനാർ പ്രതിമ ഒടുവിൽ ശരിയായി

കണ്ണടയും പല്ലുകളും കുറച്ചുകൂടി ഹൈലൈറ്റ് ചെയ്തപ്പോൾ നായനാരുടെ മുഖച്ഛായ കിട്ടി; പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം മുഖം മിനുക്കി പ്രതിമ വീണ്ടും സ്ഥാപിച്ചു; ശാരദ ടീച്ചറുടെയും ജില്ലാ കമ്മിറ്റിയുടെ വിമർശനവും കേൾക്കേണ്ടി വന്ന നായനാർ പ്രതിമ ഒടുവിൽ ശരിയായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശാരദ ടീച്ചറുടെയും സിപിഎം ജില്ലാ കമ്മിറ്റിയുടെയും വിമർശനം കേൾക്കേണ്ടി വന്ന നായനാർ പ്രതിമ ഒടുവിൽ മുഖം മിനുക്കി. കണ്ണട, പല്ലുകൾ എന്നിവ ഹൈലൈറ്റ് ചെയ്ത് നായനാർ അക്കാദമിയിലെ നായനാർ പ്രതിമയുടെ മുഖം മിനുക്കൽ പൂർത്തിയാക്കി. പീഠത്തിന്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു. പ്രതിമയ്ക്കു നായനാരുടെ മുഖഛായയില്ലെന്നു പരക്കെ പരാതികളുയർന്നതിന്റെ അടിസ്ഥാനത്തിലാണു ശിൽപി തോമസ് ജോൺ കോവൂർ എത്തി മുഖം മിനുക്കൽ നടത്തിയത്.

പ്രതിമ സ്ഥാപിച്ച പീഠത്തിന് ഉയരം കൂടുതലായതിനാലും കൃത്യമായി വെളിച്ചം ലഭിക്കാത്തതിനാലും മുഖം വ്യക്തമായിരുന്നില്ല. ഇതാണു മുഖഛായയില്ലെന്ന തോന്നലിനു കാരണമെന്നു തോമസ് ജോൺ കോവൂരും പ്രതിമ നിർമ്മാണത്തിനു നേതൃത്വം നൽകിയ കെ.കെ.രാഗേഷ് എംപിയും പറഞ്ഞു. ക്രെയിൻ ഉപയോഗിച്ചു പ്രതിമ താഴെയിറക്കിയ ശേഷം പീഠം പൊളിച്ച് 11 അടി ഉയരം ഏഴടിയായി കുറച്ചു.

മുഖത്തേക്കു സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ പ്രതിമയുടെ ദിശ മാറ്റുന്ന കാര്യം ആലോചിച്ചെങ്കിലും സ്‌പോട് ലൈറ്റ് വയ്ക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഉദ്ദേശിച്ച തരത്തിലുള്ള സ്‌പോട് ലൈറ്റ് ലഭ്യമാകാൻ മൂന്നുദിവസത്തെ താമസമുണ്ട്. പീഠത്തിന്റെ ബോർഡർ ജോലികളും ബാക്കിയുണ്ട്.

നായനാരുടെ പ്രതിമക്ക് അദ്ദേഹവുമായി സാദൃശ്യമില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചറും മക്കളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. നായനാരുമായി ഏറ്റവുമടുത്ത കണ്ണൂർ ജനതയും പാർട്ടി പ്രവർത്തകർക്കു പുറമേ ഇക്കാര്യം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജനുൾപ്പെടെ എല്ലാവർക്കും ഇതി ബോധ്യമായതോടെയാണ് കണ്ണൂർ നായനാർ അക്കാദമിക്കു മുന്നിൽ സ്ഥാപിച്ച പ്രതിമ നായനാരുടെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റാൻ ശ്രമം തുടഹ്ങിയത്.

സിപിഎം. ജില്ലാ കമ്മിറ്റി യോഗത്തിൽ നായനാർ പ്രതിമയിലെ രൂപമാറ്റത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നു. മാസങ്ങൾക്ക് മുമ്പേ പ്രതിമ പൂർത്തിയാക്കി അക്കാദമി കെട്ടിടത്തിൽ മറച്ച് വെക്കുകയായിരുന്നു. അന്ന് ഇക്കാര്യം പരിശോധിച്ചിരുന്നുവെങ്കിൽ ഉത്ഘാടനത്തിന് മുമ്പേ അപാകതകൾ പരിഹരിക്കാമായിരുന്നു. പ്രതിമാ നിർമ്മാണത്തിന്റെ ചുമതല ജില്ലാ സെക്രട്ടറി പി.ജയരാജനും കെ.കെ. രാഗേഷ് എം. പി ക്കുമായിരുന്നു. ഡൽഹിയിൽ പാർലിമെന്റ് മന്ദിരത്തിന് മുന്നിലെ എ.കെ. ജി. പ്രതിമ സ്ഥാപിച്ചതുൾപ്പെടെ നിരവധി പ്രതിമകൾ നിർമ്മിച്ചത് ജില്ലയിലെ കുഞ്ഞി മംഗലത്തുള്ള ശില്പികളായിരുന്നു. അവരെയെല്ലാം ഒഴിവാക്കി രാജസ്ഥാൻ സർവ്വകലാശാലയിലെ ശില്പകലാ വിഭാഗത്തെയായിരുന്നു പ്രതിമ നർമ്മാണം ഏൽപ്പിച്ചത്. ജയ്പൂരിൽ നിർമ്മാണം പൂർത്തിയാക്കിയാണ് കണ്ണൂരിൽ കൊണ്ടു വന്നത്.

ഒമ്പതര അടി ഉയരമുള്ളതും 800 കിലോ ഗ്രാം ഭാരവുമുള്ളതാണ് വെങ്കല പ്രതിമ. 30 ഓളം പേർ പങ്കാളിയായ പ്രതിമാ നിർമ്മാണത്തിന് നേതൃത്വം നൽകിയത് തിരുവല്ല സ്വദേശിയും ശില്പകലാ അദ്ധ്യാപകനുമായ തോമസ് ജോൺ കോവൂരാണ്. കേരള ജനത പ്രത്യേകിച്ച് കണ്ണൂരുകാർ നെഞ്ചേറ്റിയ നായനാർ പക്ഷെ ശില്പത്തിലുണ്ടായില്ല എന്ന പരാതിയാണ് പ്രതിമ അനാച്ഛാദനത്തിന് ശേഷം ഉണ്ടായത്. ഒമ്പതര അടി ഉയരമുള്ള ശില്പം 11 അടി ഉയരത്തിലുള്ള കോൺക്രീറ്റ് പീഠത്തിലാണ് സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP