Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല; ഉഴവൂർ തളർന്ന് വീണത് അസഭ്യവർഷവും വ്യക്തിപരമായ അധിക്ഷേപവും സഹിക്കാനാവാതെ; ആദർശത്തിന്റെ ആൾരൂപമായിരുന്ന ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയ സുൾഫിക്കർ മയൂരി കുടുങ്ങും; പരാതി കിട്ടിയാൽ കേസെടുക്കാൻ പൊലീസ്

അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല; ഉഴവൂർ തളർന്ന് വീണത് അസഭ്യവർഷവും വ്യക്തിപരമായ അധിക്ഷേപവും സഹിക്കാനാവാതെ; ആദർശത്തിന്റെ ആൾരൂപമായിരുന്ന ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയ സുൾഫിക്കർ മയൂരി കുടുങ്ങും; പരാതി കിട്ടിയാൽ കേസെടുക്കാൻ പൊലീസ്

കൊച്ചി: പാർട്ടി പ്രസിഡന്റ് ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തിയ എൻഎസിപി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തേക്കും. വിജയന്റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചു നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 'അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സംഭാഷണം. ഈ സാഹചര്യത്തിലാണ് കേസ് എടുക്കുന്നത്.

സംഭവത്തെ കുറിച്ച് പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉഴവൂർ വിജയൻ പരാതി നൽകിയതായാണ് സൂചന. ഉഴവൂർ വിജയൻ പാർട്ടി നേതാക്കളിൽനിന്നു ഭീഷണി നേരിട്ടതായി കായംകുളത്തെ വ്യവസായി നൗഷാദ് ഖാൻ സ്ഥിരീകരിച്ചു. മനോരമ ന്യൂസ് 'കൗണ്ടർ പോയന്റി'ലാണു വെളിപ്പെടുത്തൽ. ഉഴവൂർ വിജയൻ നേരിട്ടിരുന്ന ഭീഷണി മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജനെയും അറിയിച്ചിരുന്നതായി എൻവൈസി നേതാവ് മുജീബ് റഹ്മാൻ വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ പൊലീസ് പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് പൊലീസ് സൂചന നൽകി. മുജീബ് റഹ്മാൻ പരാതി കൊടുക്കുമെന്നാണ് സൂചന.

എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞു പോയതെന്നാണ് വെളിപ്പെടുത്തൽ. അതേസമയം, ഫോൺ സംഭാഷണത്തിൽ കേൾക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുൾഫിക്കർ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു താനല്ലെന്നു തെളിയിക്കാൻ മുജീബ് റഹ്മാനെ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനത്തെത്തുടർന്നാണ് വിജയൻ പൈട്ടന്നു മരിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണു ശബ്ദരേഖയാണ് പുറത്തുവന്നത്. .

സംസ്ഥാന അധ്യക്ഷനെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളും ഇതിലുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റു സ്ഥാനത്തുനിന്നു മാറ്റുന്നതടക്കമുള്ള കാര്യങ്ങളും പരാമർശിക്കുന്നുണ്ട്. വിവാദ സംഭാഷണത്തിനു പിന്നാലെ ഉഴവൂർ വിജയനെയും ഇയാൾ വിളിച്ചു. ഭാര്യ ചന്ദ്രമണിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങവേ കായംകുളത്തുള്ള സുഹൃത്തിന്റെ ഭവനം അദ്ദേഹം സന്ദർശിച്ചതിൽ പ്രകോപിതനായാണു വിളിച്ചത്. സന്ദർശനത്തിൽ അതൃപ്തി അറിയിച്ച നേതാവ്, തുടർന്നു നടത്തിയ അസഭ്യവർഷവും വ്യക്തിപരമായ അധിക്ഷേപവും ഉഴവൂരിനെ തളർത്തി.

വാഹനത്തിൽ ഉടൻ കുഴഞ്ഞു വീണ വിജയനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇത്തരം ചില സംഭാഷണങ്ങൾ കേൾക്കാനിടയായതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നു ചില പാർട്ടി നേതാക്കൾ നേരത്തേ ആരോപിച്ചിരുന്നു. അതേസമയം, ഇക്കാര്യങ്ങളോട് പ്രതികരിക്കാൻ ഉഴവൂരിന്റെ കുടുംബാംഗങ്ങളോ പാർട്ടി നേതൃത്വമോ തയാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP