Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പനൊപ്പം കടവരാന്തയിൽ കിടന്നുറങ്ങിയ രണ്ട് വയസ്സുള്ള കുഞ്ഞ് വിശപ്പ് സഹിക്കാനാവാതെ കരഞ്ഞ് നടന്നത് തിരക്കേറിയ ദേശീയ പതായിലൂടെ; അൽഭുതം കൊണ്ട് രക്ഷപ്പെട്ട കുഞ്ഞിന് ഭക്ഷണം കൊടുക്കാനെങ്കിലും സർക്കാർ ഉണരാറായോ?

അപ്പനൊപ്പം കടവരാന്തയിൽ കിടന്നുറങ്ങിയ രണ്ട് വയസ്സുള്ള കുഞ്ഞ് വിശപ്പ് സഹിക്കാനാവാതെ കരഞ്ഞ് നടന്നത് തിരക്കേറിയ ദേശീയ പതായിലൂടെ; അൽഭുതം കൊണ്ട് രക്ഷപ്പെട്ട കുഞ്ഞിന് ഭക്ഷണം കൊടുക്കാനെങ്കിലും സർക്കാർ ഉണരാറായോ?

നെടുമ്പാശേരി: എല്ലാവർക്കും ഭക്ഷണം നൽകുകയാണ് സർക്കാരുകളുടെ പ്രധാന ലക്ഷ്യം. പക്ഷേ പട്ടിണി ഇപ്പോും സമമൂഹത്തിൽ സജീവം. പാതിരാത്രി ദേശീയപാതയിൽ ഒറ്റയ്‌ക്കെത്തിയ രണ്ടുവയസ്സുകാരനും വിശപ്പ് മൂലമാണ് കരഞ്ഞത്. പക്ഷേ ആരും ഒന്നും നൽകിയില്ല. സർക്കാർ സംവിധാവും ഈ ബാലന്റെ കരിച്ചിൽ കേട്ടില്ല. ഈ കുട്ടിയെ ഹോട്ടൽ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.

പറമ്പയം പാലത്തിനു താഴെ തരിശുപാടത്തു കുടിൽ കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം കുമാറിന്റെ മകൻ അപ്പുവിനെയാണു ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയത്. കുമാർ അഞ്ചു വർഷമായി പാടത്താണു താമസം. രാത്രിയിൽ ദേശീയപാതയോരത്തെ കടവരാന്തയിൽ കിടക്കും. ചൊവ്വാഴ്ച രാത്രി കുമാർ അപ്പുവിനൊപ്പമാണു കടവരാന്തയിൽ ഉറങ്ങാനായെത്തിയത്. രാത്രി വിശന്ന കുഞ്ഞ് ദേശീയപാതയിലേക്കിറങ്ങുകയായിരുന്നു. വിശപ്പ് സഹിക്കാനാവാതെ കുട്ടി അലഞ്ഞ് നടന്നു.

തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്ന റോഡരികിലൂടെയായിരുന്നു കുഞ്ഞ് നീങ്ങിയത്. ഭാഗ്യം കൊണ്ട് മാത്രം അപകടമുണ്ടായില്ല. കൂട്ടിയടെ നിലവളി കേട്ട് നോ്ക്കിയ രാത്രി പ്രവർത്തിക്കുന്ന സംസം ഹോട്ടലിന്റെ ഉടമ സിദ്ദീഖ് റോഡിൽ എന്തോ അനങ്ങുന്നതു കണ്ടതിനെത്തുടർന്നു നോക്കിയപ്പോഴാണു കരയുന്ന കുട്ടിയെ കണ്ടത്. കുട്ടി റോഡ് കുറുകെകടക്കാതിരുന്നതു കൊണ്ടാണു ദുരന്തം ഒഴിവായത്.

ഭക്ഷണം നൽകിയപ്പോഴാണു കുട്ടി കരച്ചിൽ നിർത്തിയത്. പൊലീസെത്തി കുഞ്ഞിന്റെ മാതാപിതാക്കളെ അന്വേഷിക്കാനാരംഭിച്ചപ്പോഴേക്കും കുമാർ സ്ഥലത്തെത്തി. വിശപ്പുകാരണമാണ് കുട്ടി അച്ഛന്റെ അടുത്തു നിന്നും എഴുന്നേറ്റ് നടത്തം തുടങ്ങിയതെന്ന് പൊലീസിനും മനസ്സിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP