Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജയിൽ നിന്നും പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് ചെന്നൈയിൽ; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനം ഇറങ്ങിയത് തിരുവനന്തപുരത്ത് തന്നെ; ജിദ്ദയിൽ നിന്നും ദോഹയിൽ നിന്നും പുറപ്പെട്ടവയും തിരുവനന്തപുരത്തിറങ്ങി; നെടുമ്പാശ്ശേരിയിൽ ഇറങ്ങാനാവാതെ ഇന്നലെ വട്ടം ചുറ്റിയത് നിരവധി വിമാനങ്ങൾ

ഷാർജയിൽ നിന്നും പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് ചെന്നൈയിൽ; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനം ഇറങ്ങിയത് തിരുവനന്തപുരത്ത് തന്നെ; ജിദ്ദയിൽ നിന്നും ദോഹയിൽ നിന്നും പുറപ്പെട്ടവയും തിരുവനന്തപുരത്തിറങ്ങി; നെടുമ്പാശ്ശേരിയിൽ ഇറങ്ങാനാവാതെ ഇന്നലെ വട്ടം ചുറ്റിയത് നിരവധി വിമാനങ്ങൾ

നെടുമ്പാശേരി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പുലർച്ചെ യാത്രയ്ക്ക് തടസ്സമാകുന്നു. ഇന്നലെ ഇതുമൂലം പത്തു വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ട രാജ്യാന്തര സർവീസുകളെല്ലാം പതിനൊന്നു മണിയോടെ തിരികെയെത്തി. ഉച്ചയ്ക്ക് 12.10ഓടെ മറ്റു വിമാനങ്ങളും കൊച്ചിയിൽ തിരികെയെത്തി.

രാവിലെ 6.29ന് എത്തിയ ഇൻഡിഗോയുടെ ഷാർജയിൽ നിന്നുള്ള വിമാനം ചെന്നൈയിലേക്കു തിരിച്ചുവിട്ടു. 7.15ന് എത്തിയ എയർഇന്ത്യയുടെ തിരുവനന്തപുരംകൊച്ചി വിമാനം തിരുവനന്തപുരത്തേക്കു തന്നെ തിരിച്ചുവിട്ടു. 7.15ന് എത്തിയ എയർഇന്ത്യയുടെ ജിദ്ദയിൽ നിന്നുള്ള വിമാനവും 7.24നെത്തിയ ഇൻഡിഗോയുടെ ദോഹയിൽ നിന്നുള്ള വിമാനവും തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടു.

8.24ന് എത്തിയ ഇൻഡിഗോയുടെ ഹൈദരാബാദ്‌കൊച്ചി വിമാനം കോയമ്പത്തൂരിലേക്കാണു തിരിച്ചുവിട്ടത്. 8.05ന് എത്തിയ എയർഏഷ്യയുടെ ബെംഗളൂരുവിൽ നിന്നുള്ള വിമാനം അവിടേക്കു തന്നെ മടങ്ങിപ്പോയി. ഇതേ സമയത്തു തന്നെയെത്തിയ ജെറ്റ് എയർവേയ്‌സിന്റെ ചെന്നൈകൊച്ചി വിമാനം കോയമ്പത്തൂരിലേക്കു മടങ്ങി. 8.34ന് എത്തിയ ഗോ എയറിന്റെ മുംബൈയിൽ നിന്നുള്ള വിമാനം ബെംഗളൂരുവിലേക്ക് മടങ്ങി. 8.10ന് എത്തിയ ഒമാൻ എയറിന്റെ മസ്‌കറ്റ് വിമാനം കോഴിക്കോട്ടേക്കു തിരിച്ചുവിട്ടു. 8.38ന് എത്തിയ എയർ ഏഷ്യയുടെ ക്വാലലംപുർ കൊച്ചി വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു.

പുലർച്ചെ മുതൽ വിമാനത്താവള പരിസരത്തു കനത്ത മൂടൽമഞ്ഞായിരുന്നു. വിമാനത്താവളത്തിലേക്കുള്ള റോഡും മഞ്ഞു മൂടിയ നിലയിലായിരുന്നു. അടുത്ത രണ്ടു ദിവസത്തേക്കു കൂടി മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP