Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഫെബിൻ ബഷീർ സ്വർണം കടത്തിയതുകൊച്ചിയിലെ പ്രമുഖ ജൂവലറികളിലേക്കെന്ന് സൂചന

നെടുമ്പാശ്ശേരി സ്വർണക്കടത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഫെബിൻ ബഷീർ സ്വർണം കടത്തിയതുകൊച്ചിയിലെ പ്രമുഖ ജൂവലറികളിലേക്കെന്ന് സൂചന

കൊച്ചി: നെടുമ്പാശ്ശേരി വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ഫെബിൻ കെ. ബഷീറാണ് അറസ്റ്റിലായത്. തൃശൂർ എ.ആർ ക്യാംപിൽ നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനായ ഫെബിൻ ഡെപ്യൂട്ടേഷനിലാണ് വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്നത്.

വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഷാദിനെയും സംഘത്തെയും സഹായിച്ചുവെന്നാണ് ഫെബിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് 28 പേരെ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് പിടികൂടിയിരുന്നു. ഫെബിൻ ബഷീർ കടത്തിയ സ്വർണം എറണാകുളത്തെ പ്രമുഖ ജൂവലറികളേക്ക് എത്തിയതായി സൂചനയുണ്ട്.

കള്ളക്കടത്ത് സ്വർണം വാങ്ങിയവരെപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എറണാകുളത്തെ പ്രമുഖ ജൂവലറികളിലേക്ക് സ്വർണം എത്തിയതായും സൂചനയുണ്ട്. അറസ്റ്റിലായ പ്രതികൾക്ക് ഇവരുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചനകൾ.

കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് മൂവാറ്റുപുഴ പെരുമറ്റം സ്വദേശി നൗഷാദ്, മൂവാറ്റുപുഴ സ്വദേശി ഫാസിൽ എന്നിവരാണ്. ഇതിൽ നൗഷാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജയിലിലാണ്. ഫാസിലിനെ പിടികൂടാനായിട്ടില്ല. രണ്ട് വർഷമായി ഇവർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്നുണ്ട്.

ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസി ജീവനക്കാരുടെ ഒത്താശയോടെ കടത്തിയിരിക്കുന്ന സ്വർണമെല്ലാം ഇവരാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നവർക്കുള്ള പ്രതിഫലവും ഇവരാണ് നൽകുന്നത്. എന്നാൽ ആർക്കുവേണ്ടിയാണ് ഇവർ സ്വർണം കടത്തുന്നതെന്ന് വ്യക്തമായിട്ടില്ല. ഫാസിൽ മൂവാറ്റുപുഴയിലെ ജൂവലറി ഉടമയായ അമീറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP