Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ്: നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു

നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ്: നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിൽ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ആളുകളെ കയറ്റി അയയ്ക്കുന്ന ഏജന്റുമാരാണ് അറസ്റ്റിലായത്. കബീർ, മനീഷ്, സുധർമൻ, അനിൽകുമാർ എന്നിവരാണ് അറസ്‌ററിലായത്. നാല് പേരെയും ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയിൽ ഹാജരാക്കും. നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തിയതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതികളാക്കിയിരുന്നു. മനുഷ്യക്കടത്തിന് കൂട്ടുനിന്നതിന് കോൺസ്റ്റബിളായ അജീബ് എന്നയാളുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിന് ഒത്താശചെയ്ത നെടുമ്പാശേരിയിലെ എമിഗ്രേഷൻവിഭാഗം മുൻ സിഐ സാജൻ ജോർജ്, എമിഗ്രേഷൻ എസ്‌ഐ രാജു മാത്യു, അജീബ് എന്നിവരുടെയും ട്രാവൽ ഏജൻസി ഉടമകളുമടക്കം പതിനഞ്ചോളം പേരുടെയും വീട്ടിലും ഓഫീസിലും കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.

2012 ജൂൺ 11ന് ചിറയിൻകീഴ് സ്വദേശിനിയായ യുവതിയെ വ്യാജരേഖ ചമച്ച് വിദേശത്തേക്കു കടത്തി പെൺവാണിഭസംഘത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിൽ ഇതേ പ്രതികൾ മനുഷ്യക്കടത്തു നടത്തിയതിന്റെ വിവരങ്ങൾ സിബിഐക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP