Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാനസിക രോഗിയായ നീനുവിന്റെ ചികിത്സ നടത്തിയത് തിരുവനന്തപുരത്ത്; ചികിത്സാ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ ഹർജി കോടതി അംഗീകരിച്ചു; പൊലീസ് അരിച്ചു പെറുക്കിയിട്ടും കാണാത്ത രേഖകൾ എടുക്കാൻ ചാക്കോയ്ക്ക് പൊലീസ് അകമ്പടിയോടെ പുനലൂരിലെ വീട്ടിലേക്ക് പോകാം: കെവിന്റെ വീട്ടിൽ നിന്നും നീനുവിനെ പുകച്ച് പുറത്തു ചാടിക്കാൻ ചാക്കോ

മാനസിക രോഗിയായ നീനുവിന്റെ ചികിത്സ നടത്തിയത് തിരുവനന്തപുരത്ത്; ചികിത്സാ രേഖകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ചാക്കോയുടെ ഹർജി കോടതി അംഗീകരിച്ചു; പൊലീസ് അരിച്ചു പെറുക്കിയിട്ടും കാണാത്ത രേഖകൾ എടുക്കാൻ ചാക്കോയ്ക്ക് പൊലീസ് അകമ്പടിയോടെ പുനലൂരിലെ വീട്ടിലേക്ക് പോകാം: കെവിന്റെ വീട്ടിൽ നിന്നും നീനുവിനെ പുകച്ച് പുറത്തു ചാടിക്കാൻ ചാക്കോ

തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്ന കോട്ടയത്തെ കെവിന്റെ വധു നീനുവിനെ കെവിന്റെ വീട്ടിൽ നിന്നും പുകച്ച് പുറത്ത് ചാടിക്കാൻ ജയിലിൽ ഇരുന്നും നീനുവിന്റെ പിതാവ് തന്ത്രം മെനയുന്നു. നീനുവിന് മാനസിക രോഗമുണ്ടെന്നുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പിതാവ് ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് നീനുവിന്റെ ചികിത്സകൾ നടത്തിയതെന്നും തുടർ ചികിത്സകൾ ആവശ്യവുമാണെന്നാണ് ഇയാൾ കോടതിയെ ബോധിപ്പിച്ചത്.

നീനുവിന്റെ രോഗവിവരം സംബന്ധിച്ച രേഖകൾ ഹാജരാക്കാമെന്നും അതിനായി വീടു തുറക്കാൻ അനുവദിക്കണമെന്നുമുള്ള ചാക്കോയുടെ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തു. നീനുവിനും അമ്മ രഹ്നയ്ക്കും മാനസീകരോഗമുണ്ടെന്നും ഇരുവരും ചികിത്സയിൽ ആയിരുന്നെന്നുമാണ് ചാക്കോയുടെ വാദം. ഇപ്പോൾ കെവിന്റെ വാടകവീട്ടിൽ താമസിക്കുന്ന നീനുവിന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും പിതാവ് ചാക്കോ പറയുന്നു.

നീനുവിനെ തുടർ ചികിത്സയ്ക്കായി കെവിന്റെ വീട്ടിൽ നിന്നും മാറ്റി പാർപ്പിക്കണം. അതിന് കോടതി അനുവദിക്കണമെന്നും ഇക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകൾ പുനലൂരിലെ വീട്ടിലുണ്ടെന്നുമാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. ഇക്കാരം അനുവദിച്ച കോടതി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പുനലൂരിലെ പൂട്ടിക്കിടക്കുന്ന വീട് തുറക്കാനും രേഖകൾ കണ്ടെത്താനും അനുവാദം നൽകി. കെവിന്റെ കൊലപാതകത്തിന് ശേഷം നീനുവിന്റെ വീട് പൂട്ടിക്കിടക്കുകയാണ്.

അതേസമയം നേരത്തേ ഈ വീട്ടിൽ പൊലീസ് അരിച്ചു പെറുക്കി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ഇത്തരത്തിലുള്ള രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തേ ചാക്കോയുടെ ആവശ്യത്തിൽ പൊലീസ് റിപ്പോർട്ട് തേടിയ ശേഷമാണ് ഏറ്റുമാനൂർ കോടതി പുനലൂരിലെ വീട് തുറക്കാൻ അനുവദിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് ചാക്കോ നീനുവിനെതിരേ കോടതിയിൽ ഉന്നയിച്ചത്. മാനസീക രോഗിയായ നീനുവിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും ഇപ്പോൾ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും തുടർ ചികിത്സയ്ക്കായി കെവിന്റെ വീട്ടിൽ നിന്നും മാറ്റിത്താമസിപ്പിക്കണമെന്നും പറഞ്ഞു.

അതേസമയം നീനു കെവിന്റെ മാതാപിതാക്കൾക്കൊപ്പം കോട്ടയത്തെ വീട്ടിലാണ് കഴിയുന്നത്. പഠനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. തനിക്കു മാനസീകരോഗമാണെന്ന വാദം ആദ്യമേ നീനു തള്ളിയിരുന്നു. തനിക്ക് രോഗമൊന്നുമില്ലെന്നും ഒരു മാനസീകാരോഗ്യ കേന്ദ്രത്തിലും കൊണ്ടുപോയിട്ടില്ലെന്നും നീനു പറഞ്ഞു. കേസിൽ നിന്നും പ്രതികൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് തന്നെ മാനസീകരോഗി ആക്കുന്നതെന്നും വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഒരിക്കൽ ഡോക്ടറെ കൗൺസിലിംഗിന് കാണാൻ കൊണ്ടുപോയപ്പോൾ ചികിത്സ തനിക്കല്ല മാതാപിതാക്കൾക്കാണ് നൽകേണ്ടതെന്ന് ഡോക്ടർ പറഞ്ഞതായും നീനു വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP