Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലത്തെ ലോ കോളേജിൽ ക്‌ളാസ്മുറിയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് ഒരു മാസമായി ക്‌ളാസിൽ നിന്ന് പുറത്താക്കിയ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയംഗം; മാനേജ്‌മെന്റ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലത്തെ ലോ കോളേജിൽ ക്‌ളാസ്മുറിയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് ഒരു മാസമായി ക്‌ളാസിൽ നിന്ന് പുറത്താക്കിയ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയംഗം; മാനേജ്‌മെന്റ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

ഒറ്റപ്പാലം: ലക്കിടിയിലെ ജവഹർലാൽ ലോ കോളേജിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥി അത്മഹത്യക്ക് ശ്രമിച്ചു. കോളേജ് അധികൃതരുടെ പീഡനമാണ് കാരണമെന്ന് ആരോപണം ഉയർന്നതോടെ കോളേജിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ഇന്ന് രാവിലെ ക്ലാസ് മുറിയിയിലെത്തിയ എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥി അർഷാദ് ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ അർഷാദിനെ സഹപാഠികൾ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ഒരു മാസമായി അർഷാദിനെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു അർഷാദിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണ് അർഷാദിനെ പുറത്താക്കിയതെന്ന് ആരോപിച്ച് മാനേജ്മെന്റിനെതിരെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു.

ഇതിനിടയിലാണ് ഇന്ന് ആത്മഹത്യാ ശ്രമം ഉണ്ടായത്. പാലക്കാട് സ്വദേശിയായ അർഷാദ് എസ്എഫ്‌ഐ ഒറ്റപ്പാലം ഏരിയ കമ്മിറ്റിയംഗമാണ്. ഹർഷാദിന്റെ ആത്മത്യശ്രമം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥികൾ രാവിലെ മുതൽ കോളേജിൽ സമരം ശക്തമാക്കിയിരിക്കുകയാണ്. സംഭവം ചർച്ചയായതോടെ വലിയ പ്രതിഷേധമാണ് മാനേജ്‌മെന്റിന് എതിരെ ഉയരുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ നിയമ വിദ്യാർത്ഥിയായിരുന്ന ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ചതിന്റെ പേരിൽ കോളേജ് ചെയർമാൻ കൃഷ്ണദാസ് ഉൾപ്പടെ മൂന്നോളം അദ്ധ്യാപകരെ കോടതി നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും കൃഷ്ണദാസ് ഉൾപ്പടെയുള്ളവർക്ക് കോളേജിലോ കേരളത്തിലേക്കോ പ്രവേശിക്കാൻ ഇപ്പോഴും അനുമതിയില്ല.

പാമ്പാടിയിലുള്ള നെഹ്റു കോളേജിന്റെ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞ വർഷം ജിഷ്ണു പ്രണോയിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഗ്രൂപ്പിന്റെ മറ്റൊരു കോളേജിൽ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP