Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഹ്രു ട്രോഫി വള്ളംകളിയിൽ ജവഹർ തായങ്കരി ചുണ്ടൻ ജലരാജാവ്; ആവേശത്തിന്റെ ഓളപ്പരപ്പിൽ കിരീടം നേടുന്നത് ഇത് നാലാം തവണ; രണ്ടാം സ്ഥാനം മഹാദേവിക്കാട് തെക്കേതിൽ ചുണ്ടൻ

നെഹ്രു ട്രോഫി വള്ളംകളിയിൽ ജവഹർ തായങ്കരി ചുണ്ടൻ ജലരാജാവ്; ആവേശത്തിന്റെ ഓളപ്പരപ്പിൽ കിരീടം നേടുന്നത് ഇത് നാലാം തവണ; രണ്ടാം സ്ഥാനം മഹാദേവിക്കാട് തെക്കേതിൽ ചുണ്ടൻ

ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പിനെ പ്രകമ്പനം കൊള്ളിച്ച മത്സരത്തിനൊടുവിൽ ജവഹർ തായങ്കരി ജലരാജാവായി. ആവശം തിരതള്ളിയ മത്സരത്തിൽ വിജയക്കൊടി പാറിച്ച് നഹ്‌റുട്രോഫി നേടിയാണ് ജവഹർ തായങ്കരി ചുണ്ടൻ ജലരാജാവായത്. നാലാം തവണയാണ് ജവഹർ തായങ്കരി നെഹ്‌റു ട്രോഫി നേടുന്നത്. മികച്ച മത്സരം കാഴ്‌ച്ചവച്ച മഹാദേവിക്കാട് തെക്കേതിൽ ചുണ്ടന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരവിഭാഗത്തിൽ 16 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 63 കളിയോടങ്ങളാണ് മാറ്റുരച്ചത്.

കഴിഞ്ഞവർഷം കഴിഞ്ഞ വർഷം നാല് മിനിറ്റ് 37 സെക്കൻഡ് എന്ന റെക്കോഡ് സമയം കുറിച്ചാണ് ചമ്പക്കുളം ചുണ്ടനായിരുന്നു ജേതാവായത്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ 11.30നാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് കേന്ദ്ര ഷിപ്പിങ് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വള്ളംകളി ഉദ്ഘാടന ചെയ്തു. എ.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാൽ, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന ശേഷം മാസ്ഡ്രിൽ നടന്നു. ഇതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലുമായിരുന്നു. ഇന്ത്യയിലെ ചൈനീസ് അംബാസിഡറാണ് വള്ളംകളിയുടെ മുഖ്യാതിഥിയായത്. ഉച്ചക്ക് 2.30മുതൽ ചുൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരവും തുടർന്ന് ഫൈനലും നടന്നു. പ്രദർശനമത്സരത്തിൽ പങ്കെടുത്ത ആറ് ചുണ്ടൻവള്ളങ്ങളുൾപ്പെടെ 22 ചുണ്ടൻവള്ളങ്ങളടക്കം 63 വള്ളങ്ങൾ മാറ്റുരച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP