Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീപീഡനക്കേസിൽ നെല്ലിക്കുഴി പഞ്ചായത്തംഗത്തെ കസ്റ്റഡിയിൽ എടുത്തെന്ന എൽഡിഎഫ് പ്രചരണത്തിൽ കഴമ്പില്ലെന്നു പൊലീസ്; പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിലാക്കിയ ഷാജഹാൻ ആശുപത്രിവിട്ടത് ഡിസ്ചാർജ് ഷീറ്റുവാങ്ങി

സ്ത്രീപീഡനക്കേസിൽ നെല്ലിക്കുഴി പഞ്ചായത്തംഗത്തെ കസ്റ്റഡിയിൽ എടുത്തെന്ന എൽഡിഎഫ് പ്രചരണത്തിൽ കഴമ്പില്ലെന്നു പൊലീസ്; പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിലാക്കിയ ഷാജഹാൻ ആശുപത്രിവിട്ടത് ഡിസ്ചാർജ് ഷീറ്റുവാങ്ങി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സത്രീപീഡനകേസിൽ പ്രതിയായ കോൺഗ്രസ് പഞ്ചായത്തംഗത്തെ കസ്റ്റഡിയിയെടുത്തതായുള്ള എൽഡിഎഫിന്റെ പ്രചാരണത്തിൽ കഴമ്പില്ലന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത് കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി ആശുപത്രിയിൽ നിന്നും മുങ്ങിയതായി വിവരം ലഭിച്ചതെന്നും ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് കോതമംഗലം പൊലീസ് നൽകുന്ന വിവരം.

നെല്ലിക്കുഴിയിൽ അർദ്ധരാത്രിയിൽ അയൽവീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയിൽ തിരിച്ചെത്തുകയും തുടർന്ന് പൊലീസ് ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത 14-ാം വാർഡംഗം ഷാജഹാൻ വട്ടക്കുടി ആശുപത്രിയിൽ നിന്നും രക്ഷപെട്ടതായി പറയപ്പെടുന്ന സംഭവത്തിലാണ് എൽഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മറ്റിയുടെ നിലപാട് പൊലീസ് പൊളിച്ചടുക്കിയത്.

ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി അറിയില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കോതമംഗലം സിഐ വി.റ്റി. ഷാജൻ നൽകുന്ന വിവരം. സംഭവസ്ഥതലത്തുനിന്നും പഞ്ചയത്ത് മെമ്പറെ കസ്റ്റഡിയിൽ എടുത്തതായി കോതമംലം എസ്‌ഐ അറിയിച്ചതായി എൽഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് നേതൃത്വം കഴിഞ്ഞ ദിവസം കോതമംഗലം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പ്രതികരണമാരാഞ്ഞപ്പോഴാണ് മെമ്പറെ കസ്റ്റഡിയിൽ എടുത്തിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കിയത്.

ഇതോടെ ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഷാജഹാൻ അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും രേഖാമൂലം ഡിസ്ചാർജ്ജ് വാങ്ങിയാണ് സ്ഥലം വിട്ടത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ ഡിസ്ചാർജ്ജ് സമ്മറി മറുനാടന് ലഭിച്ചു.

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും പൊലീസ് അകമ്പടിയിൽ വിദഗ്ധ ചികത്സക്കായി എറണാകുളം ലിസ്സി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഷാജഹാൻ രക്ഷപെട്ടു എന്നാണ് പൊലീസ് തങ്ങളെ ധരിപ്പിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പൊലീസിന്റെ കുറ്റകരമായ അനാസ്ഥയുണ്ടെന്നും നേതാക്കൾ ആരോപിച്ചിരുന്നു.

ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടൻ കൂടിയായ മെമ്പർക്ക് ഒളിവിൽ പോകാൻ അവസരം ഒരുക്കിയതെന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്റെ പ്രധാന ആരോപണം. ഷാജഹാൻ കസ്റ്റഡിയിൽ ആയിരുന്നില്ലന്ന് സിഐ സ്ഥിരീകരിച്ചതോടെ ഇത് സംമ്പന്ധിച്ച് തങ്ങൾ പുറത്തുവിട്ട വിവരങ്ങളുടെ ആധികാരികത വെളിപ്പെടുത്തേണ്ട ചുമതല എൽ ഡി എഫ് നേതൃത്വത്തിന്റെ ചുമലിലായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP