Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തനം ലക്ഷ്യത്തിലെന്ന് വ്യോമസേന; ഗർഭിണിയുൾപ്പടെ കുടുങ്ങിക്കിടന്ന ആറ് പേരെ സേന രക്ഷിച്ചു; ദുരന്തമുഖത്ത് ദ്രുതകർമ്മ സേനയുടെ സംഘവും; ഗതാഗതം പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കുമെന്ന് മുന്നറിയിപ്പ്

നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തനം ലക്ഷ്യത്തിലെന്ന് വ്യോമസേന; ഗർഭിണിയുൾപ്പടെ കുടുങ്ങിക്കിടന്ന ആറ് പേരെ സേന രക്ഷിച്ചു; ദുരന്തമുഖത്ത് ദ്രുതകർമ്മ സേനയുടെ സംഘവും; ഗതാഗതം പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കുമെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്ട്: വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തനം കേന്ദ്ര സേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തം. ഒരു ഗർഭിണി ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമായ ആറ് പേരെ ഇന്ന് വ്യോമസേന പാലക്കാട്ടെത്തിച്ചു.

കാലാവസ്ഥ അനുകൂലമാകാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പരാജയപ്പെട്ട ദൗത്യമാണ് വിജയിച്ചത്. പ്രദേശത്തേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നതിനും റോഡുകൾ അടക്കം ഗതാഗതയോഗ്യമാക്കതുന്നതിനുമായി ദ്രുത കർമ്മ സേനയും ദുരന്തമുഖത്ത് സഹായവുമായിട്ടുണ്ട്. ദ്രുതകർമ്മ സേന സൗത്ത് സോൺ തലവൻ കെ.മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇവിടേക്ക്

നെല്ലിയാമ്പതിയിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വ്യോമസേന സ്ഥലത്തെത്തിച്ചു. ഉരുൾപൊട്ടലിൽ നെല്ലിയാനമ്പതിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. നെന്മാറ മുതൽ നെല്ലിയാമ്പതി വരെ പതിനഞ്ച് കിലോമീറ്ററാണ് റോഡ് തകർന്നത്. ഇതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സമയമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP