Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികം; സർക്കാർ തീരുമാനത്തിലൂടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുമെന്ന് ആരും കരുതുന്നില്ലെന്നും ശശി തരൂർ

പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികം; സർക്കാർ തീരുമാനത്തിലൂടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുമെന്ന് ആരും കരുതുന്നില്ലെന്നും ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ശശി തരൂർ എംപിയും രംഗത്ത്. എൻഡി ടിവിയുടെ ലേഖനത്തിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ മദ്യനയത്തെ വിമർശിക്കുന്നത്. പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികമാണെന്ന് ശശി തരൂർ പറയുന്നു. സർക്കാർ തീരുമാനത്തിലൂടെ കേരളത്തിലെ മദ്യ ഉപയോഗം കുറയുമെന്ന് ആരും കരുതുന്നില്ലെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു.

എതിർപ്പുന്നയിക്കുന്ന രാഷ്ട്രീയക്കാരെ മദ്യ മാഫിയയുടെ ഏജന്റുമാരായി മുദ്ര കുത്തുകയാണ്. കേരളത്തിൽ ഭരണകക്ഷിയായ കോൺഗ്രസിനെ നയിക്കുന്നത് ഒരു ഗാന്ധിയനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബാറുകൾ അടച്ചു പൂട്ടണമെന്ന പ്രചാരണം നടക്കുന്നത്. തന്റെ പ്രതിഛായ നഷ്ടമാകാതിരിക്കാൻ നിരോധനം മാത്രമാണ് വഴിയെന്ന് മുഖ്യമന്ത്രി ഗത്യന്തരമില്ലാതെ തീരുമാനിക്കുകയായിരുന്നെന്നും ലേഖനം ആരോപിക്കുന്നു.

ആരാണ് കൂടുതൽ വിരുദ്ധരെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിന്റെ ഫലമാണിത്. ഈ നിലപാടുകൾ പൂർണമായും ശരിയല്ല. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 21 ശതമാനം ഇല്ലാതാകുമെന്നും ഇത് സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ ബാധിക്കുമെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP