Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂട്ടറിൽ പോകവേ പണവും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് വണ്ടിയിൽ നിന്നും തെറിച്ചു പോയി; ദൂരെയ്ക്ക് തെറിച്ചു വീണ ബാഗ് കണ്ട ഓട്ടോക്കാരൻ ബാഗുമായി വീട്ടമ്മയെ കാത്തു നിന്നത് ഒരു മണിക്കൂറോളം: ഹൃദയത്തിലെ നന്മ വറ്റാത്ത ഒരു ഓട്ടോക്കാരന്റെ നല്ല മനസിന്റെ കഥ

സ്‌കൂട്ടറിൽ പോകവേ പണവും വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് വണ്ടിയിൽ നിന്നും തെറിച്ചു പോയി; ദൂരെയ്ക്ക് തെറിച്ചു വീണ ബാഗ് കണ്ട ഓട്ടോക്കാരൻ ബാഗുമായി വീട്ടമ്മയെ കാത്തു നിന്നത് ഒരു മണിക്കൂറോളം: ഹൃദയത്തിലെ നന്മ വറ്റാത്ത ഒരു ഓട്ടോക്കാരന്റെ നല്ല മനസിന്റെ കഥ


തിരുവനന്തപുരം: കൈവിട്ടു പോയ സാധനങ്ങൾ തിരികെ കിട്ടുക വലിയ പ്രയാസമാണ്. അതും തിരുവനന്തപുരം പോലുള്ള ഒരു വലിയ നഗരത്തിലാണെങ്കിൽ പിന്നെ തിരികെ കിട്ടുമെന്ന പ്രതീക്ഷയേ വേണ്ട. അത് എപ്പോൾ അടിച്ചു മാറ്റി എന്ന് നോക്കിയാൽ മതി. എന്നാൽ ഇത്തരക്കാർക്കെല്ലാം ഒരു മാതൃകയായിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. ഇദ്ദേഹത്തിന്റെ നമല്ല മനസ്സിന് മുമ്പിൽ നമുക്കും പ്രണമിക്കാം.

സ്‌കൂട്ടറിൽ ഓഫിസിലേക്ക് പോകവെ വണ്ടിയിൽ നിന്നും തെറിച്ചു പോയ ബാഗ് മണിക്കൂറുകൾ കാത്തു നിന്ന് ഉടമസ്ഥയ്ക്ക് തിരിച്ചു നൽകിയാണ് ഈ ഓട്ടോഡ്രൈവർ മാതൃകയായിരിക്കുന്നത്. തിരുവനന്തപുരത്ത് കിടന്ന് ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന ആലപ്പുഴക്കാരനായ ചാക്കോ എന്നയാളാണ് തന്റെ വരുമാന മാർഗമായ ഓട്ടം പോലും വേണ്ടെന്ന് വെച്ച് ബാഗിന്റെ ഉടമസ്ഥയെ കാത്തു നിന്നത്.

സഹകരണ യൂണിയൻ ഓഫിസിലേക്ക് ജോലിക്ക് പോയ യുവതിയുടെ ബാഗാണ് ചാക്കോയ്ക്ക് കിട്ടിയത്. ഇതിനുള്ളിലുണ്ടായിരുന്ന യുവതിയുടെ മൊബൈൽ ഫോണാണ് ബാഗ് തിരികെ നൽകാൻ സഹായകമായത്. ബാഗ് നഷ്ടപ്പെട്ട ഇവർ ഈ ഫോണിലേക്ക് വിളിക്കുകയും തന്റെ കൈവശം ബാഗുള്ള വിവരം ചാക്കോ യുവതിയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം കാത്തു നിന്നാണ് ഇയാൾ ബാഗ് തിരികെ നൽകിയത്. ആലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി തമ്പുരാൻ മുക്കിൽ ഓട്ടോ ഓടിച്ച് വരികയാണ് ചാക്കോ. വഞ്ചിയൂർ കോടതിക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തു നിന്നാണ് ഇദ്ദേഹം ബാഗ് നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് അത് തിരികെ നൽകിയത്. ഓഫിസിലേക്ക് പോകുംവഴിയാണ് ബാഗ് നഷ്ടമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP