Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാണിക്കയിൽ നിന്ന് 20 രൂപ എടുത്തപ്പോൾ ക്ഷേത്രം ഭാരവാകിൾ കയ്യോടെ പിടിച്ചു; ഭഗവാന്റെ പണം എടുത്തത് വിശന്നിട്ടെന്നറിഞ്ഞപ്പോൾ 500 രൂപ നൽകി പൊലീസ് രക്ഷകനായി

കാണിക്കയിൽ നിന്ന് 20 രൂപ എടുത്തപ്പോൾ ക്ഷേത്രം ഭാരവാകിൾ കയ്യോടെ പിടിച്ചു; ഭഗവാന്റെ പണം എടുത്തത് വിശന്നിട്ടെന്നറിഞ്ഞപ്പോൾ 500 രൂപ നൽകി പൊലീസ് രക്ഷകനായി

തൊടുപുഴ: കാണിക്കയിൽ നിന്ന് 20 രൂപ എടുത്തത് വിശന്നിട്ടാണെന്ന് അറിഞ്ഞപ്പോൾ 500 രൂപ നൽകി പൊലീസ് രക്ഷകനായി. തൊടുപുഴയിലെ ഒരു ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു പൊലീസ് ദൈവമായി മാറിയ കാഴ്ച അരങ്ങേറിയത്. വിശപ്പു സഹിക്കാനാവാതെ ക്ഷേത്രക്കാണിക്ക ഉരുളിയിൽ നിന്നും 20 രൂപ മോഷ്ടിക്കുകയായിരുന്നു.

തൊടുപുഴയിലെ ക്ഷേത്രത്തിൽ ഞായറാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. ഉരുളിയിൽനിന്ന് ഒരാൾ പണം എടുത്തതായി കണ്ടവർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അയാളെ പിടികൂടി. വിശപ്പു സഹിക്കാനാവാതെയാണ് താൻ പണം എടത്തതെന്ന് കരഞ്ഞ് പറഞ്ഞപ്പോൾ പൊലീസുകാർ ഉടൻ സ്വന്തം കീശയിൽനിന്ന് 500 രൂപ കൊടുത്ത് പറഞ്ഞയച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തൊടുപുഴയിൽ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു കക്ഷി. പിന്നീട് ജോലി നഷ്ടപ്പെട്ടു. ചായ കുടിക്കാൻ പണമില്ലാതിരുന്നതിനാലാണ് ക്ഷേത്രത്തിലെ പണം എടുത്തതെന്ന് മൊഴി നൽകി.

ഇയാളുടെ സ്വദേശമായ മോനിപ്പള്ളിയിൽ നടത്തിയ അന്വേഷണത്തിൽ മറ്റു കേസുകളൊന്നും ഇല്ലെന്നും വ്യക്തമായി. പിന്നീട് ഭക്ഷണം കഴിക്കാനും മറ്റുമായി 500 രൂപ നൽകുകയായിരുന്നു തൊടുപുഴ പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP