Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1965ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ തടവുകാരനായി പിടിച്ചുകൊണ്ടു പോയി; വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ തന്റെ അയൽക്കാരനാണ് തൊട്ടരുകിൽ ഉള്ളതെന്ന് മനസ്സിലായ പാക്കിസ്ഥാൻ നൈസിക ഉദ്യോഗസ്ഥൻ മോചനത്തിന് വഴിയൊരുക്കി; അതിർത്തി കടന്ന് ലഭിച്ച സ്‌നേഹത്തിന്റെ കഥയുമായി മുൻ സൈനികൻ വലിയ മെത്രാപ്പൊലീത്തയെ കാണാൻ എത്തിയപ്പോൾ

1965ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ തടവുകാരനായി പിടിച്ചുകൊണ്ടു പോയി; വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ തന്റെ അയൽക്കാരനാണ് തൊട്ടരുകിൽ ഉള്ളതെന്ന് മനസ്സിലായ പാക്കിസ്ഥാൻ നൈസിക ഉദ്യോഗസ്ഥൻ മോചനത്തിന് വഴിയൊരുക്കി; അതിർത്തി കടന്ന് ലഭിച്ച സ്‌നേഹത്തിന്റെ കഥയുമായി മുൻ സൈനികൻ വലിയ മെത്രാപ്പൊലീത്തയെ കാണാൻ എത്തിയപ്പോൾ

ന്യൂഡൽഹി: 1965ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധസമയം. രാജസ്ഥാൻ റൈഫിൾസിന്റെ ഭാഗമായിരുന്ന 65 സൈനികരെ പാക്കിസ്ഥാൻ തടവുകാരായി പിടിച്ചു കൊണ്ടു പോയി. എന്നാൽ തടവുകാരനായി പീഡിപ്പിക്കപ്പെടുന്നത് കുട്ടിക്കാലത്തെ തന്റെ അയൽക്കാരനായിരുന്നെന്ന് മനസ്സിലാക്കിയ പാക് സൈനിക ഉദ്യോഗസ്ഥൻ ഇവരുടെ മോചനത്തിന് വഴിയൊരുക്കി. തന്റെ ഗ്രാമവാസിയായിരുന്ന, ഒപ്പം സ്‌കൂളിൽ പഠിച്ചിരുന്നയാളാണ് ഈ രക്ഷകനെന്നു ഭഗീരഥ് അറിഞ്ഞതു പിന്നീട്. വിഭജനത്തെത്തുടർന്നു ലഹോറിലേക്കു പോയ കുടുംബമായിരുന്നു അവരുടേത്.

അതിർത്തി കടന്നു തനിക്ക് ലഭിച്ച ഈ സ്‌നേഹത്തിന്റൈ കഥയുമായി ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കാണാൻ എത്തിയിരിക്കുകയാണ് രാജസ്ഥാൻ സ്വദേശി ഭഗീരഥ് സിങ് ഡാക്ക (80) എന്ന മുൻസൈനികൻ. മതങ്ങൾക്കപ്പുറത്തുള്ള മനുഷ്യസ്‌നേഹത്തിനു തന്റെ ജീവിതം ഉദാഹരണമാണെന്ന കാര്യം, രാജ്യത്തു മതമൈത്രി സന്ദേശം പ്രചരിപ്പിക്കാൻ ഒരുങ്ങുന്ന മാർ ക്രിസോസ്റ്റം ഫൗണ്ടേഷനെ അറിയിക്കണമെന്നു തോന്നിയതുകൊണ്ടാണ് അദ്ദേഹം വലിയ മെത്രാപൊലീത്തയെ കാണാൻ എത്തിയത്.

ഭഗീരഥും കൂട്ടരും നാടിനെക്കറിച്ചു പറയുന്നതു കേട്ടപ്പോഴാണു പഴയ അയൽക്കാരനാണെന്നു പാക്ക് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതും അവർ ജീവിച്ചിരിക്കുന്നതായി ഇന്ത്യൻ സേനയെ വിവരമറിയിച്ചതും. ആറുമാസത്തിനുശേഷം തടവുകാരുടെ കൈമാറ്റത്തിൽ ഇന്ത്യയിൽ തിരിച്ചെത്തി. 'മരിച്ചുപോയി' എന്നു കരുതി മരണാനന്തരക്രിയകൾ നടത്തിയ ബന്ധുക്കൾക്ക് അതു ഭഗീരഥിന്റെ രണ്ടാം ജന്മമായിരുന്നു.

കഥ കേട്ടുകഴിഞ്ഞപ്പോൾ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു, 'ക്രിസ്തുവിനുശേഷം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റയാളാണ് എന്റെ അതിഥി'. സ്‌നേഹസംഭാഷണങ്ങൾക്കൊടുവിൽ രുദ്രാക്ഷമാല നൽകിയാണ് അദ്ദേഹം അതിഥിയെ യാത്രയാക്കിയത്.

മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറയും ഭഗീരഥിന്റെ ചെറുമകനും പാർലമെന്റ് സുരക്ഷാവിഭാഗത്തിൽ ഉദ്യോഗസ്ഥനുമായ സുരേന്ദറുമായുള്ള ആശയവിനിമയത്തെത്തുടർന്നാണു വലിയ മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP