Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർക്കലയിലെ വിവാദ ഭൂമി സർക്കാർ സംരക്ഷിക്കും; മന്ത്രി ഇ ചന്ദ്രശേഖരൻ

തിരുവനന്തപുരം: സബ് കളക്ടർ ദിവ്യാ എസ് അയ്യർ സ്വകാര്യ വ്യക്തിക്കു പതിച്ചു കൊടുത്തു എന്ന് പറയുന്ന വർക്കല അയിരൂരിലെ വിവാദ ഭൂമി സർക്കാർ സംരക്ഷിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. പരാതിയിന്മേൽ ഫയലുകൾ പരിശോധിക്കാൻ ലാൻഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടുവെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. വി.ജോയിയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ - സാമ്പത്തിക താൽപര്യങ്ങൾ സബ്കളക്ടറുടെ നടപടിക്കു പിന്നിലുണ്ടെന്ന് ജോയി ആരോപിച്ചു. അനധികൃതമായി സ്വകാര്യവ്യക്തി കൈവശം വച്ച 27 സെന്റ് ഭൂസംരക്ഷണ നിയമപ്രകാരം തഹസീൽദാർ ഏറ്റെടുത്ത് സർക്കാർബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി സർക്കാരിലും ഹൈക്കോടതിയിലും അപ്പീൽ നൽകി.

അവരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരം സബ് കളക്ടർ തഹസിൽദാരുടെ ഉത്തരവ് റദ്ദാക്കി. വാദിയുടെ ഭാഗം മാത്രം കേട്ട് അപേക്ഷ തീർപ്പാക്കിയെന്ന ആക്ഷേപമാണ് ഉയർന്നതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP