പതിവു പോലെ ജൂണിൽ മഴ എത്തും; ഇത്തവണ രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
April 16, 2018 | 08:45 PM | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇത്തവണ മൺസൂൺ പതിവു പോലെ ജൂണിൽ തന്നെ എത്തും. രാജ്യത്ത് സാധാരണ പോലെ മഴലഭിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ശരാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഡയറക്ടർ കെ.ജെ രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്തവണ സ്ഥായിയായ മൺസൂൺ മഴയായിരിക്കും ലഭിക്കുക. മേഖല തിരിച്ചുള്ള മഴയുടെ വിവരങ്ങളും മൺസൂൺ എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ചുള്ള പ്രവചനവും പിന്നീട് ഉണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.