Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ മകൾ ഇപ്പോൾ സന്തോഷവതിയാണ്; ആശാറാം ബാപ്പുവിന് തക്ക ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്

തന്റെ മകൾ ഇപ്പോൾ സന്തോഷവതിയാണ്; ആശാറാം ബാപ്പുവിന് തക്ക ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്

ഷാഹജാൻപൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വിവാദ ആൾദൈവം അശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്. തന്റെ മകൾ ഇപ്പോൾ സന്തോഷവതിയാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്റെ കുടുംബത്തിന് നീതി ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബത്തിനും നീതി കിട്ടണം. നീതിക്ക് വേണ്ടിയുള്ള പേരാട്ടത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട് -കുട്ടിയുടെ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

ശിക്ഷ വിധിച്ച ജഡ്ജിയോടും കേസ് തെളിയിച്ച പൊലീസുകാരോടും നന്ദിയുണ്ട്. കേസിൽ നിന്ന് പിന്മാറുന്നതിനായി ഭീഷണിപ്പെടുത്തി, ആക്രമിച്ചു. ഇതൊക്കെ ചെയ്തിട്ടും വഴങ്ങാത്തതിനാൽ കൈക്കൂലിയും വാഗ്ദ്ധാനം ചെയ്തു. എന്നാൽ, കേസിൽ ഉറച്ച് നിന്നതിന് ഫലമുണ്ടായെന്നും പിതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP