Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാല് എടിഎമ്മുകളിൽ കയറിയിട്ടും പണം കിട്ടിയില്ല; ഒടുവിൽ ക്ഷമകെട്ടപ്പോൾ എടിഎമ്മിന് ഇടിച്ചു ദേഷ്യം തീർത്ത യുവാവ് പുലിവാല് പിടിച്ചു

നാല് എടിഎമ്മുകളിൽ കയറിയിട്ടും പണം കിട്ടിയില്ല; ഒടുവിൽ ക്ഷമകെട്ടപ്പോൾ എടിഎമ്മിന് ഇടിച്ചു ദേഷ്യം തീർത്ത യുവാവ് പുലിവാല് പിടിച്ചു

കോട്ടയം: പണം വരുമോ വരുമോ എന്ന് നമ്മളിൽ പലരും നോക്കി നിന്നു. വരില്ലേ, വരുമോ, വന്നില്ല... അതേ നമ്മുക്ക് ഒരു ആവിശ്യം വന്നാൽ എടിഎമ്മിൽ പണം കാണില്ല. പിന്നെ എടിഎമ്മിനെ കാണുന്നതെ ദേഷ്യമാണ്.. ആ ദേഷ്യം പ്രകടിപ്പിച്ച യുവാവിനെ പിടിച്ചത് വലിയ പുലിവാല് തന്നെ.

നാല് എടിഎമ്മിൽ കയറി പണം കിട്ടിയില്ല. അരകീലോമീറ്റർ യാത്ര ചെയ്തിട്ടും പണം ലഭിക്കാതെ വന്നതോടെ ക്ഷമകെട്ട് എടിഎമ്മിനോടുള്ള ദേഷ്യം പ്രകടിപ്പിച്ച യുവാവാണ് പുലിവാല് പിടിച്ചത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിന് ശബളം ലഭിക്കുന്നതിനായിട്ടാണ് എടിഎമ്മിൽ കയറി ഇറങ്ങിയത്.

അവസാനം പണം ലഭിക്കാതെ വന്നതോടെ ദേഷ്യം വന്ന യുവാവ് എടിഎമ്മിൽ കൈ കൊണ്ട് ഒരു ഇടി ഇടിച്ചിട്ട് ഇറങ്ങിപ്പോയി. എന്നാൽ എടിഎമ്മിലെ സിസിടിവി ക്യാമറയിൽ ഈ ദ്യശ്യം പതിഞ്ഞത് അറിഞ്ഞുമില്ല. പീന്നിട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നപ്പോഴാണ് കളി കാര്യമായ വിവരം ഈ യുവാവ് അറിയുന്നത്. എടിഎം മെഷീൻ തകർത്തുവെന്ന പേരിൽ ബാങ്ക് അധിക്യതർ പൊലീസിൽ പരാതി കൊടുത്തു.

എടിഎമ്മിലെ ദ്യശ്യം പരിശോധിച്ച് ഇയാൾ ഉപയോഗിച്ച എടിഎം കാർഡ് കണ്ടെത്തി പേരും വിലാസവും മനസിലാക്കി. പീന്നിട് ബാങ്ക് അധിക്യതർ ഈ യുവാവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. എടിഎം തകരാർ പരിഹരിക്കാൻ ചെലവാകുന്ന പണം നൽകാനും മെഷീൻ തകർത്തതിന് നിയമ നടപടികൾ നേരിടാനുമാണ് നിർദ്ദേശം. എന്നാൽ എടിഎമ്മിന് തകരാർ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ യുവാവ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP